കള്ളനോട്ട്: അമ്മയും മകളും അറസ്റ്റിൽ
Mail This Article
കോട്ടയം ∙ കള്ളനോട്ട് നൽകി ലോട്ടറി വാങ്ങിയ അമ്മയും മകളും അറസ്റ്റിൽ. അമ്പലപ്പുഴ കലവൂർ ക്രിസ്തുരാജ് കോളനി പറമ്പിൽ വിലാസിനി (68), മകൾ ഷീബ (34) എന്നിവരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. വിലാസിനിയുടെ പക്കൽനിന്ന് 100 രൂപയുടെ 14 വ്യാജനോട്ടുകൾ കണ്ടെടുത്തു. മകൾ ഷീബയാണു നോട്ട് ഉണ്ടാക്കുന്നതെന്നു മനസ്സിലായതോടെ കുറിച്ചി കാലായിപ്പടിയിലുള്ള വീട് പരിശോധിച്ചു. വീട്ടിൽ നിന്ന് 500, 200, 100, 10 രൂപയുടെ നോട്ടുകൾ ലഭിച്ചു.
നോട്ട് നിർമാണത്തിനുപയോഗിച്ച ലാപ്ടോപ്, പ്രിന്റർ, സ്കാനർ എന്നിവ ലഭിച്ചു. ഗൂഗിളിൽ സേർച് ചെയ്താണ് നോട്ട് ഉണ്ടാക്കാൻ പഠിച്ചതെന്നു ഷീബ മൊഴി നൽകി. വെസ്റ്റ് എസ്എച്ച്ഒ അനൂപ് കൃഷ്ണ, എസ്ഐ ടി.ശ്രീജിത്ത്, സിപിഒമാരായ എ.സി.ജോർജ്, മഞ്ജുള, സി.എച്ച്.ഷാഹിന എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
English Summary : Mother and Daughter arrested for making Forged Currency