ADVERTISEMENT

തിരുവനന്തപുരം ∙ വഴുതക്കാട് ഈശ്വരവിലാസം റോഡിലെ ‘അഞ്ജനം’ ഇനി എ.കെ.ആന്റണിയുടെ വീട് മാത്രമല്ല, ഒരു വക്കീൽ ഓഫിസ് കൂടിയാണ്. കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാവായ ആന്റണി സജീവ രാഷ്ട്രീയം വിട്ട് അഞ്ജനത്തിൽ താമസമാക്കിയിട്ട് 7 മാസമായി. 

അഞ്ജനത്തിന്റെ മുകൾ നിലയിൽ എലിസബത്തിന്റെ വക്കീൽ ഓഫിസ് പുതുവർഷത്തിൽ തുറക്കും. അടുത്തവർഷം നിയമപഠനം കഴിഞ്ഞെത്തുന്ന ഇളയ മകൻ അജിത്ത് കൂടി അമ്മയ്ക്കൊപ്പം ചേരുന്നതോടെ അഞ്ജനത്തിന് അഭിഭാഷക മേൽവിലാസം ഉറയ്ക്കും. എ.കെ. ആന്റണിയും നിയമബിരുദധാരിയാണ്. 

ബാങ്ക് ഉദ്യോഗസ്ഥയായിരിക്കെ 1993–96 ൽ തിരുവനന്തപുരം ലോ അക്കാദമിയിലെ സായാഹ്ന ബാച്ചിൽ പഠിച്ചാണ് എലിസബത്ത് നിയമബിരുദമെടുത്തത്. ബാങ്കിൽനിന്നു വിരമിച്ചശേഷം 2012 ൽ ഡൽഹിയിൽ മുതിർന്ന അഭിഭാഷക ബീന മാധവന്റെ ജൂനിയറായി പ്രാക്ടിസ് തുടങ്ങി. 

വക്കീൽ ഓഫിസ് വീട്ടിൽ തന്നെയാകട്ടെ എന്നു തീരുമാനിച്ചതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, വീട്ടിലാകുമ്പോൾ ഒഴിവുള്ള സമയങ്ങളിൽ ചിത്രരചനയും നടക്കും. രണ്ട്, വീട്ടിൽ ആന്റണി ഒറ്റയ്ക്കാവില്ല.

 

 

English Summary: AK Antony's home will be advocate office 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com