ADVERTISEMENT

തൃശൂർ ∙ പൊലീസ് സേനയിലെ ക്രിമിനലുകളെന്നു സർക്കാർ കണ്ടെത്തിയ 828 പേർ ഉൾപ്പെടുന്ന കേസുകൾ മോഷണം മുതൽ വധശ്രമം വരെ. ഇരുനൂറോളം പേർക്കെതിരെയുള്ളത് ദേഹോപദ്രവമേൽപിക്കൽ, കയ്യേറ്റം തുടങ്ങിയ കേസുകളാണ്. നൂറിലേറെപ്പേർ ഗാർഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ കേസുകളിലെ പ്രതികളാണ്. 

70 പേർക്കെതിരെ പീഡനം, പീഡനശ്രമം തുടങ്ങിയ കേസുകളും 4 പേർക്കെതിരെ പോക്സോ കേസുകളുമുണ്ട്. ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ, അപമാനിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പൊലീസുകാർ അറുപതോളം. 15 പേർക്കെതിരെ വധശ്രമത്തിനു കേസുണ്ട്. 

സൈബർ കുറ്റകൃത്യങ്ങൾ, മദ്യപിച്ചു ബഹളം, മോഷണം, വഞ്ചന തുടങ്ങിയ കേസുകളിലെ പ്രതികളാണ് ബാക്കിയുള്ളവർ. 2016 ജൂൺ ഒന്നു മുതൽ ഇതുവരെയുള്ള കണക്കാണിത്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പേരെ പിരിച്ചുവിടാൻ സർക്കാർ ഈയിടെ നീക്കം തുടങ്ങിയിരുന്നു. 

ആകെ പൊലീസ് സേനയിലെ 1.56% ആണ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

 

 

വിചിത്രം, ഈ കുറ്റകൃത്യങ്ങൾ

∙ഇൻസ്പെക്ടറുടെ കള്ളയൊപ്പിട്ടു വ്യാജരേഖ ചമച്ച് കൈക്കൂലി.

∙സ്ഫോടകവസ്തു ഉപയോഗിച്ച് അനധികൃത ക്വാറി നടത്തിപ്പ്.

∙വയർലെസ് സെറ്റ് കൊണ്ട് പരാതിക്കാരന്റെ തലയ്ക്കടിച്ചു പരുക്കേൽപിക്കൽ.

∙എടിഎം കൗണ്ടറിന്റെ ഡിസ്പ്ലേ സ്ക്രീൻ തല്ലിത്തകർത്ത് 30,000 രൂപയുടെ നാശനഷ്ടം.

∙കെഎസ്ആർടിസി ബസിനു കേടുപാട്.

∙സ്വകാര്യ വ്യക്തിയുടെ കുതിരയെ സാരമായ മുറിവേൽപിക്കൽ.

∙പഴക്കടയിൽനിന്നു 10 കിലോ മാമ്പഴമോഷണം.

∙ആംബുലൻസിന്റെ യന്ത്രസാമഗ്രികൾക്കു കേടുവരുത്തൽ.

∙പണംവച്ചു ചീട്ടുകളി.

 

 

English Summary: Police harassment in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com