ADVERTISEMENT

കോഴിക്കോട്∙ കരിപ്പൂരിൽ മതിയായ രേഖകളില്ലാതെ പിടിയിലായ വിദേശവനിത പീഡനത്തിനിരയായെന്ന് വൈദ്യപരിശോധനയിൽ സ്ഥിരീകരണം. വൈദ്യപരിശോധനാ റിപ്പോർട്ടിന്റെയും പരിശോധന നടത്തിയ ഡോക്ടറുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. വിമാനത്താവളത്തിൽനിന്ന് രേഖകളില്ലാത്തതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിനു കൈമാറിയ യുവതിയാണ് താൻ പീഡനത്തിനിരയായെന്ന് ഡോക്ടർമാരോട് വെളിപ്പെടുത്തിയത്.

ടൂറിസ്റ്റ് വീസയിൽ കോഴിക്കോട്ട് എത്തിയ കൊറിയൻ യുവതി നാട്ടിലേക്കു തിരിച്ചുപോകാനായാണ് കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ ഇവരുടെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. തുടർന്ന് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞ് പൊലീസിനു കൈമാറുകയായിരുന്നു. കോഴിക്കോട് വനിതാ സെല്ലിനാണു കൈമാറിയത്.

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവതിയെക്കുറിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തി. നഗരത്തിലെ രണ്ടു ഹോട്ടലുകളിൽ ഇവർ താമസിച്ചിരുന്നതായി കണ്ടെത്തി. ഡിസംബർ ആദ്യം മുതൽ ഇവർ നഗരത്തിലുണ്ടായിരുന്നു. കൊറിയൻ ഭാഷ മാത്രം സംസാരിക്കുന്ന ഇവർ പണം വേണമെന്നു മാത്രമാണ് ഇംഗ്ലിഷിൽ ചോദിച്ചിരുന്നത്. ഇതോടെ ദ്വിഭാഷിയെ കണ്ടെത്തി വിവരങ്ങൾ തേടാൻ പൊലീസ് ശ്രമിച്ചു. എന്നാൽ ദ്വിഭാഷിയെ കണ്ടെത്തി കാര്യങ്ങൾ ചോദിച്ചെങ്കിലും യുവതി ഒന്നും പറയാൻ തയാറായിരുന്നില്ല. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയപ്പോഴാണ് യുവതി പീഡനവിവരം വെളിപ്പെടുത്തിയത്. 

English Summary: Foreign woman sexual assault case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com