ഉപഗ്രഹ സർവേ കോപ്പിയടിച്ച് വനം വകുപ്പ് ഭൂപടം
Mail This Article
തിരുവനന്തപുരം ∙ ബഫർ സോൺ വിഷയത്തിൽ വനം വകുപ്പ് സർവേ നമ്പറുകൾ ഉൾപ്പെടുത്തി ഇന്നലെ പുറത്തുവിട്ട ഭൂപടം, ഗുരുതര പിഴവുകൾ നിറഞ്ഞ ഉപഗ്രഹ സർവേയിൽനിന്നു കോപ്പിയടിച്ചത്.
സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്‍ആർഇസി) ഉപഗ്രഹ സർവേയിലൂടെ നേരത്തേ തയാറാക്കിയ പ്രാഥമിക റിപ്പോർട്ടിലെ ഭൂപടത്തിലെ വിവരങ്ങൾ സൂപ്പർ ഇംപോസ് ചെയ്താണ് സർവേ നമ്പറുകൾ ഉൾപ്പെടുത്തി ഇപ്പോൾ ഭൂപടം തയാറാക്കിയിരിക്കുന്നത്. ഇരു ഭൂപടങ്ങളും പരിശോധിക്കുമ്പോൾ ഇതു വ്യക്തമാണ്.
കെഎസ്ആർഇസിയുടെ പ്രാഥമിക റിപ്പോർട്ടിലെ ചില വിവരങ്ങൾ സർവേ നമ്പറുകൾ ഉൾപ്പെടുത്തിയ ഭൂപടത്തിലും കൂട്ടിച്ചേർത്തിട്ടുണ്ടെന്നു വനം വകുപ്പ് ഉന്നത വൃത്തങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തു. ഗുരുതര പിഴവുകൾ നിറഞ്ഞ ഉപഗ്രഹ സർവേ റിപ്പോർട്ട് ആശങ്കയ്ക്കും ആശയക്കുഴപ്പത്തിനും ഇടയാക്കിയിരുന്നു.
English Summary: Forest department map copies satellite survey