ADVERTISEMENT

അതിയടം (കണ്ണൂർ) ∙ ബദരീനാഥ് ക്ഷേത്രം മുൻ റാവൽജിയും ചെറുതാഴം രാഘവപുരം സഭാ യോഗം പ്രസിഡന്റും ആദിശങ്കര ഫൗണ്ടേഷൻ സ്ഥാപക പ്രസിഡന്റുമായ അതിയടം ശ്രീസ്ഥ മേലയതിയടം പാച്ചമംഗലം ശ്രീധരൻ നമ്പൂതിരി (62) അന്തരിച്ചു.

ഇന്ത്യയിലെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രമായ ഉത്തരാഖണ്ഡ് ബദരീനാഥ് ക്ഷേത്രത്തിലെ റാവൽജിയായി (പൂജാരി) 10 വർഷത്തോളം സേവനമനുഷ്ഠിച്ചിരുന്നു. റാവൽജി സ്ഥാനത്തു നിന്നു വിരമിച്ച ശേഷം ഒട്ടേറെ ആധ്യാത്മിക-സാംസ്കാരിക പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 1200 വർഷം പഴക്കമുള്ള ചെറുതാഴം ശ്രീരാഘവപുരം സഭായോഗം പുനരുജ്ജീവിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. കഴിഞ്ഞ 40 വർഷമായി ആധ്യാത്മിക, വിദ്യാഭ്യാസ, പരിസ്ഥിതി, ജീവകാരുണ്യ മേഖലകളിൽ സജീവമായിരുന്നു.

ഭാര്യ: ഗൗരി അന്തർജനം. മക്കൾ: ശ്രീനാഥ് (യുകെ), ബദരീപ്രസാദ് (ബിഡിഎസ് വിദ്യാർഥി, മംഗളൂരു). സഹോദരങ്ങൾ: കേശവൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, ഗോവിന്ദൻ നമ്പൂതിരി, സാവിത്രി അന്തർജനം.

English Summary: Former Badrinath Ravalji Sreedharan Namboothiri passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com