സൈബർ ഓപ്പറേഷൻസ് എഡിജിപിക്ക് കീഴിൽ 11 വിഭാഗങ്ങൾ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന പൊലീസിൽ ആദ്യമായി സൈബർ ഓപ്പറേഷൻസിന്റെ ചുമതലയിലേക്കു വന്ന എഡിജിപി ടി.വിക്രമിന്റെ കീഴിൽ സൈബർ ഡോം ഉൾപ്പെടെ 11 വിഭാഗങ്ങളെ ഉൾപ്പെടുത്തി ഡിജിപിയുടെ ഉത്തരവിറങ്ങി. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ, ഫിംഗർ പ്രിന്റ് ബ്യൂറോ, ടെലികമ്യൂണിക്കേഷൻ വിഭാഗം, ഐസിടി വിഭാഗം, നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ, സൈബർ സ്പേസ് കോഓർഡിനേഷൻ തുടങ്ങിയ വിഭാഗങ്ങളുടെ ഏകോപനമാണ് പുതിയ എഡിജിപിയുടെ കീഴിൽ വരിക. സൈബർ ഡോമിന്റെയും ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ്‌വർക് സിസ്റ്റത്തിന്റെയും നോഡൽ ഓഫിസറാകും സൈബർ ഓപ്പറേഷൻസ് എഡിജിപി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സിറ്റി കമ്മിഷണർമാർ ഉൾപ്പെടെ പുതിയ തസ്തികകളിൽ നിയമിക്കപ്പെട്ടവരെല്ലാം ഇന്നലെ ചുമതലയേറ്റു. എഡിജിപിമാരായി സ്ഥാനക്കയറ്റം ലഭിച്ചവരും ചുമതലയേറ്റു.
രണ്ട് എഎസ്പിമാർക്ക് സ്ഥലംമാറ്റം
തിരുവനന്തപുരം ∙ രണ്ട് എഎസ്പിമാരെ സ്ഥലംമാറ്റി. മട്ടാഞ്ചേരി എഎസ്പി അരുൺ കെ.പവിത്രനെ തലശ്ശേരിയിലേക്കും ചേർത്തല എഎസ്പി ജുവന്നാപുടി മഹേഷിനെ പെരുമ്പാവൂരിലേക്കുമാണു മാറ്റിയത്.
English Summary: Eleven divisions under cyber opearations ADGP