ADVERTISEMENT

തിരുവനന്തപുരം ∙ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയവരിൽ സ്വാധീ‍നമുള്ളവരെ മാറ്റിനിർത്തരു‍തെന്നു കെപിസിസി സർക്കുലർ. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഇവരെ ഒപ്പം നിർത്താൻ ശ്രമിക്കണം. അച്ചടക്കം ലംഘിച്ചെന്ന പരാതികളിലെല്ലാം നടപടി പറ്റില്ലെന്നും തീർക്കാവുന്ന കാര്യങ്ങൾ പറഞ്ഞുതീർക്കുക എന്നതാവണം നയമെന്നും കഴിഞ്ഞ മാസം 22 ന് അയച്ച സർക്കുലറിൽ പറയുന്നു.

രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർക്കാണ് കെപിസിസി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്റെ ഒപ്പോടു കൂടിയ സർക്കുലർ.

കഴിഞ്ഞ മാസം 11 ന് കൊച്ചിയിൽ നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലും 17ന് ഓൺലൈനിലൂടെ ചേർന്ന കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലും എടുത്ത തീരുമാനങ്ങൾക്കു ശേഷമാണ് സർക്കുലർ.

Content Highlights: Kerala Pradesh Congress Committee (KPCC), Indian National Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com