ADVERTISEMENT

കാക്കനാട്∙ ഓഹരി ഇടപാടു തട്ടിപ്പിൽ പിടിയിലായ എബിൻ – ശ്രീരഞ്ജിനി ദമ്പതികൾ 85 കോടി രൂപ നിക്ഷേപമായി വാങ്ങിയതിന്റെ കണക്ക് പൊലീസിനു ലഭിച്ചു. 119 പേരാണ് പരാതി നൽകിയിരിക്കുന്നത്. 6 കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 5 കേസിൽ ഇവരെ അറസ്റ്റു ചെയ്യുന്നതു കോടതി തടഞ്ഞിരുന്നു. ആറാമത്തെ കേസിലാണ് അറസ്റ്റ്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രതികൾ രാജ്യത്തുണ്ടാകുന്നതു നല്ലതാണെന്ന അഭിഭാഷകരുടെ ഉപദേശത്തെ തുടർന്നാണ് ദുബായിൽ നിന്നു ന്യൂഡൽഹിയിലെത്തിയതെന്ന് എബിൻ പൊലീസിനോടു പറഞ്ഞു.

ആറാമത്തെ കേസ് റജിസ്റ്റർ ചെയ്ത കാര്യം അറിഞ്ഞിരുന്നില്ല. എബിൻ വർഗീസിന്റെ ഏതാനും ജീവനക്കാർ ഉൾപ്പെടെ പ്രതികളാകുമെന്ന സ‌ൂചന പൊലീസ് നൽകുന്നുണ്ട്. മാസ്റ്റേഴ്സ് ഗ്രൂപ്പിന്റെ ഓഫിസിൽ നിന്നു കസ്റ്റഡിയിലെടുത്ത കംപ്യൂട്ടറുകളിലെ ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കണക്കുകൾ സൈബർ വിദഗ്ധർ പരിശോധിക്കുന്നുണ്ട്. ആവശ്യമെങ്കിൽ സെബി ഉദ്യോഗസ്ഥരുടെ സേവനം തേടും. 

English Summary: Share fraud case: police gets details of 85 crore collected by ebin and sreeranjini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com