ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗവും വർക്കല എംഎൽഎയുമായ വി.ജോയിയെ (57) തിരഞ്ഞെടുത്തു. നിലവിലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ 10 മാസം മുൻപ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായെങ്കിലും രണ്ടു പദവികളും ഒരുമിച്ചു വഹിക്കുകയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും സാന്നിധ്യത്തിൽ ജില്ലയിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്നാണ് തീരുമാനമെടുത്തത്. പിന്നാലെ എം. വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ജില്ലാസെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും ചേർന്ന് നിർദേശം അംഗീകരിച്ചു. 

ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ കെ.എസ്.സുനിൽകുമാറിനെ സെക്രട്ടറിയാക്കണമെന്ന നിലപാടിലായിരുന്നു ആനാവൂർ നാഗപ്പൻ. എന്നാൽ മറ്റു പേരുകളൊന്നും ചർച്ച ചെയ്യേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം നാഗപ്പനു നിർദേശം നൽകി. ജില്ലയിലെ തർക്കങ്ങളിൽ നിഷ്പക്ഷത പുലർത്തുന്നെന്ന പ്രതിഛായ രണ്ടുതവണയായി എംഎൽഎ ആയ ജോയിക്ക് തുണയായി. 

English Summary: V Joy appointed as CPM Thiruvananthapuram district secretary and new goals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com