ADVERTISEMENT

ന്യൂഡൽഹി ∙ ബഫർ സോണിൽ നിർദേശിക്കപ്പെടുന്നതിനെക്കാൾ കൂടുതൽ വനാവരണം കേരളത്തിൽ കർഷകർ സൃഷ്ടിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കർഷക സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചു. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ വീതിയിൽ ബഫർസോൺ വേണമെന്ന സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ കക്ഷിചേരാൻ അനുവദിക്കണമെന്നാണ് ആവശ്യം. പാലാ സെന്റർ ഫോർ കൺസ്യൂമർ എജ്യുക്കേഷനുവേണ്ടി ജയിംസ് വടക്കൻ, കോഴിക്കോട് സേവ് വെസ്റ്റേൺ ഗാട്ട്സ് പീപ്പിൾസ് ഫൗണ്ടേഷനുവേണ്ടി ജോസ് കണ്ണംചിറ എന്നിവർ അഭിഭാഷകനായ വിൽസ് മാത്യു വഴിയാണു ഹർജി നൽകിയത്. കേരളത്തിൽനിന്നുള്ള ആദ്യ സർക്കാരിതര ഹർജിയാണിത്.

കർഷകർ കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുകയും ക്വാറി പ്രവർത്തനം സർക്കാർ അനുവദിക്കാതിരിക്കുകയും ചെയ്താൽ കേരളത്തിൽ ഒരു കിലോമീറ്റർ ബഫർ സോണിന്റെ ആവശ്യമില്ലെന്നു ഹർജിയിൽ പറയുന്നു. കർഷകരുടെ കയ്യിലുള്ള ഭൂമി പരിസ്ഥിതിസൗഹൃദപരമാണ്. വനത്തിലും വനാതിർത്തിയിലും കൃഷിക്കു ഭൂമി കിട്ടിയിട്ടുള്ളത് നിയമപരമായാണ്. സ്ഥലപരിമിതി രൂക്ഷമായ കേരളത്തിൽ 28 ലക്ഷം ഭൂരഹിതരുണ്ട്. ഇവർക്കുകൂടി ഭൂമി നൽകണമെന്നിരിക്കെ കൂടുതൽ റവന്യു ഭൂമി ബഫർസോണാക്കാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

 

കേരളം ഇന്ന് അപേക്ഷ നൽകും

ബഫർസോൺ സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ വ്യക്തത തേടി കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ കക്ഷി ചേരാൻ കേരളം ഇന്ന് അപേക്ഷ നൽകും. കേരളത്തിന്റെ നിലപാടും ആശങ്കകളും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. 11നാണു കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നത്.

 

English Summary: Buffer zone: Farmers organizations to approach Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com