ADVERTISEMENT

ബത്തേരി ∙ നഗരമധ്യത്തിലിറങ്ങി വഴിയാത്രക്കാരനെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തുകയും ബസിനു നേരെ ചീറിയടുക്കുകയും ചെയ്ത പിഎം 2 (പന്തല്ലൂർ മഗ്ന- 2) എന്ന കൊലയാളി മോഴ ഒടുവിൽ കൂട്ടിലായി. ഗൂഡല്ലൂരിനോടു ചേർന്ന വനമേഖലയിൽ നിന്നു 140 കിലോമീറ്ററോളം സഞ്ചരിച്ചു വയനാട്ടിലെത്തിയ ആനയെ രണ്ടു ദിവസം നീണ്ട ദൗത്യത്തിലാണ് വനപാലകസംഘം മയക്കുവെടിവച്ചു പിടികൂടി മുത്തങ്ങ ആനക്കൊട്ടിലിലെത്തിച്ചത്.

ദൗത്യത്തിനിടെ ആനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയ്ക്കു കാലിനു പരുക്കേറ്റു. കൂടിനു മുകളിലിരുന്നു മരുന്നു നൽകുന്നതിനിടെ അപ്രതീക്ഷിതമായി തുമ്പിക്കൈ ഉപയോഗിച്ച്  ആക്രമിച്ചു കാലിൽ പിടികൂടാനുള്ള ശ്രമം നടത്തിയെങ്കിലും കൂടെയുള്ളവർ വേഗത്തിൽ ഡോ. അരുണിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.  

ഇന്നലെ രാവിലെ ഒൻപതോടെയാണ് ബത്തേരി കുപ്പാടി  ആർആർടി റേഞ്ച് ഒ‍ാഫിസിനു സമീപം മുണ്ടൻകൊല്ലി വനത്തിൽ പിഎം 2 വിനെ മയക്കുവെടി വെച്ചത്. 150 പേരടങ്ങിയ സംഘമാണ് ദൗത്യത്തിൽ പങ്കെടുത്തത്. തമിഴ്നാട് ആവശ്യങ്ങൾ ഒന്നുമുന്നയിക്കാത്തതിനാൽ പിഎം 2 വിനെ മെ‍രുക്കിയെടുത്ത് കുങ്കിയാനയാക്കി മാറ്റാനാണ് ആലോചന. 

കാട്ടാനയെ മയക്കു വെടിവയ്ക്കാൻ വനം മന്ത്രി നിർദേശിച്ചിട്ടും നടപടിയെടുക്കാ‍ത്തതിന്റെ പേരിൽ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെ തുടർന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാ സിങ്, മന്ത്രിയുടെ മുൻപാകെ ഹാജരായി വിശദീകരണം നൽകി.  ചികിത്സാ സംബന്ധമായ തിരക്കു‍കളെ തുടർന്നാണ് മന്ത്രിയുടെ നിർദേശം നടപ്പാക്കാൻ വൈകിയ‍തെന്നാണു  വിശദീകരണം. വനം മേധാവി ബെന്നിച്ചൻ തോമസിനും വിശദീകരണം നൽകി.

English Summary: Sulthan Bathery wild life elephant threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com