ADVERTISEMENT

തിരുവനന്തപുരം ∙ ഏജീസ് ഓഫിസിനു മുന്നിൽ മുഖ്യമന്ത്രി കണ്ടു മോഹിച്ച മുത്തശ്ശിമാവിന്റെ തൈ ഇനി സെക്രട്ടേറിയറ്റ് വളപ്പിൽ വളർന്നു പന്തലിക്കും. കൃഷി ശാസ്ത്രജ്ഞർ മുത്തശ്ശി മാവിൽ നിന്നു ഗ്രാഫ്റ്റ് ചെയ്തു തയാറാക്കിയ മാവിൻതൈ മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിലെ സമര ഗേറ്റിനു സമീപം നട്ടു. സമരങ്ങൾക്കു സാക്ഷിയായി വളരുന്ന മാവ് കായ്ക്കുമ്പോൾ ഇനി രാഷ്ട്രീയ വ്യത്യാസമില്ലാതെ കല്ലേറും കൊള്ളേണ്ടി വരും!

ഏജീസ് ഓഫിസ് വളപ്പിലെ നൂറു വർഷത്തിലധികം പഴക്കമുള്ള മാവിന്റെ നൂറോളം കമ്പുകൾ ശേഖരിച്ച് ഗ്രാഫ്റ്റ് ചെയ്ത് കേരള സർവകലാശാലയിലെ ജൈവ വൈവിധ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് തൈകൾ ഉണ്ടാക്കിയത്. ഈ തൈകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നട്ടു വളർത്തും. ആദ്യത്തെ മാവിൻ തൈ ആണ് സെക്രട്ടേറിയറ്റിനു മുന്നിൽ വളരുക. 

ഏജീസ് ഓഫിസിനു മുന്നിൽ നിന്നു കണ്ടെത്തിയ മാവ് ആയതിനാൽ ഏജീസ് ഓഫിസിന്റെ പേരിലെ ‘എ, ജി’ എന്നീ ഇംഗ്ലിഷ് അക്ഷരങ്ങൾക്കൊപ്പം മാങ്ങയുടെ ഹിന്ദി വാക്കായ ‘ആം’ കൂടി ചേർത്ത് അഗാം (എജി–ആം) എന്നാണ് പ്രത്യേകയിനം മാവിനു പേരു നൽകിയിരിക്കുന്നത്. ഈ മാവിൽ കായ്ക്കുന്ന മാങ്ങയ്ക്ക് ഏകദേശം രണ്ടു കിലോഗ്രാം ആണ് തൂക്കം. ഏതു സീസണിലും നിറയെ മാങ്ങകളുണ്ടാകും. മന്ത്രി പി.പ്രസാദ്, സർവകലാശാല പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English Summary :  Chief Minister plants tree sapling at secretariat complex

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com