ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഉൾപ്പെടെ ഒരിടത്തും ഇനി പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് തയാറാക്കില്ലെന്നു തീരുമാനം. വെജിറ്റബിൾ മയൊണൈസ് അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് മാത്രമേ ഇനി വിതരണം ചെയ്യൂ.

ഹോട്ടൽ, റസ്റ്ററന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാർ, കേറ്ററിങ് മേഖലകളിലെ സംഘടനാ പ്രതിനിധികളുമായി മന്ത്രി വീണാ ജോർജ് നടത്തിയ ചർച്ചയിലാണു തീരുമാനം. (70 ഡിഗ്രി സെൽഷ്യൽസ് ചൂടുവെള്ളത്തിൽ 3 മിനിറ്റ് തിളപ്പിച്ച ശേഷം പച്ചവെള്ളത്തിൽ ഇട്ടു തണുപ്പിക്കുമ്പോഴാണു മുട്ടയുടെ പാസ്ചറൈസേഷൻ നടക്കുക.) 

യോഗത്തിലെ മറ്റു തീരുമാനങ്ങൾ:

∙ ഭക്ഷണം പാഴ്സലായി നൽകുമ്പോൾ മുകളിൽ അതു നൽകുന്ന സമയവും എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിർദേശവും വ്യക്തമാക്കുന്ന സ്റ്റിക്കർ പതിപ്പിക്കും. സമയപരിധി കഴിഞ്ഞാൽ ആ ഭക്ഷണം കഴിക്കാൻ പാടില്ല. 

∙ എല്ലാ ഭക്ഷ്യ ഉൽപാദന, വിതരണ സ്ഥാപനങ്ങളും റജിസ്‌ട്രേഷനോ ലൈസൻസോ എടുക്കണം. 

∙ സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ടോൾഫ്രീ നമ്പർ പ്രദർശിപ്പിക്കണം. 

∙ ജീവനക്കാർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്ന നിബന്ധന നടപ്പാക്കുമെന്നും സംഘടനകൾ ഉറപ്പുനൽകി.

English Summary: Non veg mayonnaise prohibited in kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com