പച്ചമുട്ട മയൊണൈസ് വിലക്കി; ഉത്തരവിറക്കി സർക്കാർ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു പച്ച മുട്ട ഉപയോഗിച്ചുള്ള മയൊണൈസ് ഉൽപാദനം, സംഭരണം, വിൽപന എന്നിവ നിരോധിച്ചു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിട്ടു. വെജിറ്റബിൾ മയൊണൈസോ അല്ലെങ്കിൽ പാസ്ചറൈസ് ചെയ്ത മുട്ട ചേർത്ത മയൊണൈസോ ഉപയോഗിക്കാം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ് ഉത്തരവ്. പച്ച മുട്ട ഉപയോഗിച്ചു തയാറാക്കിയ മയൊണൈസ് അപകടകരമാണെന്ന് കണ്ടെത്തിയിരുന്നു. പച്ച മുട്ട പാസ്ചറൈസ് ചെയ്യാതെ മയൊണൈസ് തയാറാക്കിയാൽ സാൽമൊണെല്ല ബാക്ടീരിയ പെരുകാനും രോഗബാധയുണ്ടാകാനും സാധ്യതയുണ്ട്. ലാബ് പരിശോധനകളിൽ മയൊണൈസിൽ രോഗാണുക്കൾ കണ്ടെത്തിയിരുന്നു.
English Summary: Ban for egg-based mayonnaise, food parcel packages should have a sticker with the time stamp on it: Kerala Government in its latest order