ADVERTISEMENT

രാജകുമാരി  ∙ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ആനയിറങ്കലിനു സമീപം റോഡിലിറങ്ങിയ ഒറ്റയാന്റെ പിടിയിൽ നിന്ന് ബൈക്ക് യാത്രികരായ 2 പേർ‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ആറരയോടെയാണു സംഭവം.

തമിഴ്നാട്ടിൽ നിന്ന് പൂപ്പാറ വഴി മുട്ടുകാട് ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് യാത്രികരാണ് അരിക്കൊമ്പൻ‍ എന്നു വിളിക്കുന്ന ഒറ്റയാന്റെ മുന്നിൽ പെട്ടത്. ഒറ്റയാൻ പാഞ്ഞടുത്തതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് റോഡിൽ മറിഞ്ഞു .

 ബൈക്കിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഒറ്റയാനും പിന്നാലെയെത്തി. ഇൗ സമയം ഇവിടെ കാവലുണ്ടായിരുന്ന വനം വകുപ്പ് വാച്ചർ ശക്തിവേൽ ബഹളം വച്ചതോടെ ഒറ്റയാൻ പിൻമാറുകയായിരുന്നു.

2 ദിവസം മുൻപ് ശങ്കരപാണ്ഡ്യമെട്ടിൽ ഒരു വീട് അരിക്കൊമ്പൻ തകർത്തിരുന്നു. 

സ്ഥിരം ശല്യക്കാരനായ അരിക്കൊമ്പനെ മയക്കുവെടി വച്ച് തളയ്ക്കണമെന്നാവശ്യപ്പെട്ട് ശാന്തൻപാറ പഞ്ചായത്ത് വനംവകുപ്പ് മന്ത്രിക്കു പരാതി നൽകിയിട്ടുണ്ട്. 10 പേരെ കുത്തിക്കൊലപ്പെടുത്തിയിട്ടുള്ള കാട്ടാനയാണിത്.

English Summary : Wild elephant attacks bike riders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com