വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തു; അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്
Mail This Article
×
കോട്ടയം ∙ ട്രെയിനിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്തെന്ന പരാതിയിൽ അർജുൻ ആയങ്കിക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. കഴിഞ്ഞദിവസം രാത്രി 11ന് ഗാന്ധിധാം–നാഗർകോവിൽ എക്സ്പ്രസിലാണ് സംഭവം.
ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ അർജുൻ ആയങ്കി യാത്ര ചെയ്തതു ടിടിഇ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായി അസഭ്യം പറഞ്ഞശേഷം കയ്യേറ്റം ചെയ്തുവെന്നാണു പരാതി. ടിടിഇ കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി എസ്എച്ച്ഒ റെജി പി.ജോസഫ് പറഞ്ഞു. ജാമ്യമില്ലാ വകുപ്പാണു ചുമത്തിയിരിക്കുന്നത്.
കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അർജുൻ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കരിപ്പൂർ സ്വർണക്കടത്ത് കേസിലും ഇയാൾ പ്രതിയാണ്.
English Summary: Railway police case against Arjun Ayanki
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.