ADVERTISEMENT

തൃശൂർ ∙ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയിൽ സ്വർണക്കടത്തുകേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ തൃശൂർ റെയിൽവേ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കോട്ടയം റെയിൽവേ പൊലീസ് കേസെടുത്തു തൃശൂർ റെയിൽവേ പൊലീസിനു കൈമാറിയതോടെയാണു കേസ് റീ റജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതായി പൊലീസ് അറിയിച്ചു.

 

കഴിഞ്ഞ ദിവസം രാത്രി 11നു ഗാന്ധിധാം എക്സ്പ്രസിലാണു സംഭവം. ട്രെയിൻ തൃശൂരിലെത്തിയപ്പോൾ ജനറൽ ടിക്കറ്റുമായി അർജുൻ ആയങ്കി സ്ലീപ്പർ കോച്ചിൽ കയറി. ടിടിഇ ചോദ്യംചെയ്തതോടെ അർജുൻ ആയങ്കി ക്ഷുഭിതനായി അസഭ്യം പറയുകയും ടിടിഇയെ പിടിച്ചുതള്ളുകയും ചെയ്തു. ടിടിഇ കോട്ടയം സ്റ്റേഷനിൽ പരാതി നൽകി. സംഭവം നടന്നതു തൃശൂരിലായതിനാൽ കേസ് ഇവിടേക്കു കൈമാറി. പല ജില്ലകളിലായി ഒട്ടേറെ കേസുകളിൽ പ്രതിയാണ് അർജുൻ ആയങ്കി.

English Summary: Assault on female TTE; non-bailable charges against Arjun Ayanki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com