ADVERTISEMENT

തൃശൂർ ∙ ‘സേഫ് ആൻഡ് സ്ട്രോങ്’ തട്ടിപ്പു കേസിലെ പ്രതി പ്രവീൺ റാണ നിർമിച്ചു നായകനായി അഭിനയിച്ച ‘ചോരൻ’ എന്ന മലയാള സിനിമ സംവിധാനം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. വലപ്പാട് സ്റ്റേഷനിലെ എഎസ്ഐ സാന്റോ തട്ടിലിനെ റേഞ്ച് ഡിഐജിയുടെ ഉത്തരവിനെത്തുടർന്നു സസ്പെൻഡ് ചെയ്തതായി റൂറൽ എസ്പിയുടെ ഓഫിസ് അറിയിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ള പ്രവീൺ റാണയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു, കഴിഞ്ഞ ഡിസംബർ 14ന് ഈ സിനിമയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ പങ്കെടുത്തു, വകുപ്പിൽ നിന്ന് അനുമതി വാങ്ങാതെ സിനിമ സംവിധാനം ചെയ്തു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു ശിക്ഷാ നടപടി. പ്രവീൺ റാണ അറസ്റ്റിലായതോടെ എഎസ്ഐയുമായുള്ള സിനിമാബന്ധം വിവാദമായിരുന്നു.

അതേസമയം, ഇന്നു കോടതിയിൽ ഹാജരാക്കുന്ന പ്രവീൺ റാണയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. നിക്ഷേപങ്ങൾ എവിടെയൊക്കെ എന്നതു സംബന്ധിച്ചു വിശദമായ വിവരം  റാണയിൽ നിന്നു ശേഖരിക്കാനാണിത്. കച്ചവടം പൂട്ടി മുങ്ങുന്നതിനു മുൻപു പ്രവീൺ റാണ 23 അക്കൗണ്ടുകളിൽ നിന്നു പണം പിൻവലിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടികളുടെ ഫണ്ട് കിടന്നിരുന്ന ഇവയിൽ ഇപ്പോൾ ഉള്ള ഏറ്റവും കൂടിയ തുക 2.25 ലക്ഷം രൂപയാണ്. പ്രവീൺ റാണ വാങ്ങിക്കൂട്ടിയ 12 സ്വത്തുക്കളുടെ വിവരങ്ങളും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

English Summary: ASI Santo Thattil Suspended For Directing Film Starring Fraudster Praveen Rana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com