ADVERTISEMENT

തിരുവനന്തപുരം ∙ യുജിസി ചട്ടം ലംഘിച്ചു നിയമനമെന്ന പേരിൽ ഗവർണർ കാരണം കാണിക്കൽ നോട്ടിസ് നൽകിയ കുസാറ്റ് വൈസ് ചാൻസലർ ഡോ. കെ.എൻ.മധുസൂദനൻ തിരക്കിട്ട് അധ്യാപക നിയമനം നടത്തുന്നുവെന്ന് ആരോപിച്ചും അതു തടയണമെന്ന് ആവശ്യപ്പെട്ടും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. 2018 സെപ്റ്റംബറിൽ മധുസൂദനനെ മുൻകാല പ്രാബല്യത്തോടെ പ്രഫസറായി നിയമിച്ചെന്നു കാണിക്കുന്ന രേഖയും അവർ പുറത്തു വിട്ടു. രാഷ്ട്രീയ സമ്മർദം മൂലമാണ് അസിസ്റ്റന്റ് പ്രഫസർമാരുടെ നിയമനം തിരക്കിട്ടു നടത്താൻ വിസി തയാറായതെന്ന് കമ്മിറ്റി ആരോപിച്ചു. 20 ന് മാത്തമാറ്റിക്സ് അസിസ്റ്റന്റ് പ്രഫസർമാരുടെ ഇന്റർവ്യൂ നിശ്ചയിച്ചിട്ടുണ്ട്. .

പ്രഫസർ പ്രമോഷന് രൂപീകരിച്ച സിലക്‌ഷൻ കമ്മിറ്റി മധുസൂദനനെ സ്ഥാനക്കയറ്റത്തിന് അയോഗ്യനാണെന്ന് കണ്ടെത്തിയെന്നും അതവഗണിച്ച സിൻഡിക്കറ്റ് മറ്റൊരു സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ചു 2004 മുതൽ മുൻകാല പ്രാബല്യത്തോടെ പ്രഫസറായി പ്രമോഷൻ നൽകിയെന്നുമാണ് ആരോപണം. മധുസൂദനന് 2004 മുതൽ നൽകിയ പ്രഫസർ പ്രമോഷൻ പുനഃപരിശോധിക്കണമെന്നും പിരിച്ചുവിടൽ നോട്ടിസ് കൈപ്പറ്റിയ വിസി അധ്യാപക നിയമനം നടത്തുന്നത് തടയണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ, സെക്രട്ടറി എം.ഷാജർഖാൻ എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.

English Summary : CUSAT complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com