ADVERTISEMENT

തിരുവനന്തപുരം ∙ ഗുണ്ടകളുമായുള്ള ബന്ധത്തിലൂടെ അവിഹിതസ്വത്തു സമ്പാദിച്ച മുപ്പതിലേറെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തും. സബ് ഇൻസ്പെക്ടർ, ഇൻസ്പെക്ടർ, ഡിവൈഎസ്പി റാങ്കിലുള്ളവരാണ് ഇവർ. മണ്ണ് –മണൽ മാഫിയ ബന്ധം, അഴിമതി, സിവിൽ കേസുകളിലെ മധ്യസ്ഥത എന്നിവ വഴി അവിഹിതമായി പണം നേടിയവരും അന്വേഷണപ്പട്ടികയിലുണ്ട്. ഗുണ്ടാബന്ധത്തിൽ പ്രതിഛായ നഷ്ടപ്പെട്ട പൊലീസിന്റെ മുഖം മിനുക്കാൻ നൂറിലേറെ എസ്എച്ച്ഒമാരെ മാറ്റി സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് നൽകാനും നീക്കം തുടങ്ങി.

വരവിൽകവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്നു വിജിലൻസിന്റെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയവർക്കെതിരെയാണ് അന്വേഷണം തുടങ്ങിയതെന്നു വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം പറഞ്ഞു. ഇവരിലേറെയും ഡിവൈഎസ്പിമാരാണ്. ഇവരുടെ 10 വർഷത്തെ ബാങ്ക് അക്കൗണ്ടുകളും ആദായനികുതി രേഖകളും പരിശോധിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളുടെയും ബെനാമികൾ എന്നു സംശയിക്കുന്നവരുടെയും സ്വത്തുവിവരം അന്വേഷിക്കുന്നുണ്ട്.

ഇൻസ്പെക്ടർമാർക്കു നൽകിയ സ്റ്റേഷൻചുമതല തിരിച്ചെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു മുഖ്യമന്ത്രി മുൻപു പറഞ്ഞെങ്കിലും ജോലിഭാരം കുറഞ്ഞ നൂറിലേറെ ഇടത്ത് സ്റ്റേഷൻ ഹൗസ് ഓഫിസർമാരായി ഇൻസ്പെക്ടർമാരെ ഒഴിവാക്കി എസ്ഐമാരെ നിയമിക്കാനാണു നീക്കം. ജോലി കുറവായ സി കാറ്റഗറി സ്റ്റേഷനുകളിൽ എസ്ഐമാരെ നിയമിക്കാമെന്നും ഇൻസ്പെക്ടർമാരെ സ്പെഷൽ യൂണിറ്റുകളിൽ നിയമിക്കാമെന്നും റേഞ്ച് ഐജിമാർ നിർദേശിച്ചതിനെത്തുടർന്നു കെ.പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള എഡിജിപിമാരുടെ സമിതി ശുപാർശ ചെയ്തിരുന്നു. ഓഫിസേഴ്സ് അസോസിയേഷൻ ഇടപെട്ടതോടെ അതു മുന്നോട്ടുപോയില്ല.

English Summary: Vigilance enquiry against 30 police officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com