ADVERTISEMENT

പാലാ ∙ കോളജ് പഠനകാലത്ത് സംസ്ഥാന നീന്തൽ താരമായിരുന്നു ബിജു പുളിക്കക്കണ്ടം. നീന്തലിലും വാട്ടർ പോളോയിലും ദേശീയതലത്തിൽ പരിശീലന ക്യാംപിൽ പങ്കെടുത്തിട്ടുണ്ട്. അക്വാറ്റിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റാണ്. 

പല രാഷ്ട്രീയ ട്രാക്കുകളിലും മാറിമാറി നീന്തിയാണ് ബിനു സിപിഎമ്മിൽ എത്തിയത്. കെഎസ്‌യുവിലൂടെ കോൺഗ്രസിൽ എത്തി. കെ.കരുണാകരൻ  ഡിഐസി രൂപീകരിച്ചപ്പോൾ അതിൽ അംഗമായി. പിന്നീട് ബിജെപിയിലും ഇപ്പോൾ സിപിഎമ്മിലുമെത്തി. 20 വർഷമായി പാലാ നഗരസഭാ കൗൺസിലറാണ്. രണ്ടു തവണ സ്വതന്ത്രനായും ഒരു തവണ ബിജെപി സ്ഥാനാർഥിയായും ഇക്കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായും വിജയിച്ചു. ബിനുവിന്റെ കുടുംബം കേരള കോൺഗ്രസ് (എം) അനുഭാവികളാണ്. ബിനുവിന്റെ അച്ഛൻ സുകുമാരൻ നായർക്ക് കെ.എം. മാണിയുമായി സൗഹൃദവുമുണ്ടായിരുന്നു. എന്നാൽ, ബിനു ഇതുവരെ കേരള കോൺഗ്രസുമായി ചങ്ങാത്തം കൂടിയിട്ടില്ല. കൈവിട്ടു പോയ കസേരയുടെ രാഷ്ട്രീയത്തെപ്പറ്റി ബിനു പുളിക്കക്കണ്ടം സംസാരിക്കുന്നു:

? എന്തു കൊണ്ടായിരിക്കാം കേരള കോൺഗ്രസിന് (എം) അനഭിമതനായത്

∙ നഗരസഭാ കൗൺസിൽ യോഗത്തിൽ അടിയെന്നൊക്കെ പലരും പുറത്തു പറയുന്നുണ്ടെങ്കിലും അതല്ല കാരണം. മാണി സി.കാപ്പനുമായി എനിക്കു ബന്ധമുണ്ടെന്ന് ആരോപിക്കുന്നതും തെറ്റാണ്. അദ്ദേഹം കഴിഞ്ഞ തിരഞ്ഞെടുപ്പു വരെ ഇടതു മുന്നണിയിലായിരുന്നു. കൂടാതെ സ്ഥലം എംഎൽഎ കൂടിയാണ്. മന്ത്രി റോഷി അഗസ്റ്റിനു സമൂഹ മാധ്യമങ്ങളിലൂടെ ഞാൻ ജന്മദിനാശംസ നേർന്നിരുന്നു. റോഷിയെ പാലായിൽ നിർത്തി സീറ്റ് തിരിച്ചു പിടിക്കാൻ ഇടതുമുന്നണി തീരുമാനിച്ചാൽ കുറ്റം പറയാനാവില്ലെന്ന് ആ പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഇതാവാം ഞാൻ കേരള കോൺഗ്രസിന് അനഭിമതനാകാൻ കാരണമെന്നും കരുതുന്നു.

? കുടുംബം കേരള കോൺഗ്രസുകാരാണല്ലോ

22 വർഷം കേരള കോൺഗ്രസിന്റെ (എം) നിയോജക മണ്ഡലം പ്രസിഡന്റായിരുന്നു എന്റെ അച്ഛൻ പുളിക്കക്കണ്ടത്തിൽ സുകുമാരൻ നായർ. കെ.എം.മാണിയുമായി അച്ഛനു ഹൃദയബന്ധമുണ്ടായിരുന്നു. തെക്കേക്കരയിൽ കേരള കോൺഗ്രസിന് (എം) സ്വാധീനം കുറവായിരുന്നു. കെ.എം. മാണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിനായി അച്ഛൻ സ്വന്തം റേഷൻ കടമുറി വിട്ടുകൊടുത്തു. പിന്നീട് അത് കേരള കോൺഗ്രസ് ഓഫിസാക്കി മാറ്റി. നിയമസഭാ തിരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പരാജയപ്പെട്ടതിനു മൂന്നാം ദിവസമാണ് അച്ഛൻ മരിക്കുന്നത്. കെ.എം.മാണിയെ സ്നേഹ, ബഹുമാനങ്ങളോടെയല്ലാതെ ഓർക്കാൻ കഴിയില്ല. 

English Summary : Binu Pulikkakandam says about losing Pala muncipality chairman post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com