ADVERTISEMENT

കോഴിക്കോട് ∙ 1972ലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്നും അതിനെതിരെ കോടതിയെ സമീപിച്ചാൽ നിയമത്തിനു ഭേദഗതി വരുത്താനാകുമെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പറഞ്ഞു. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നു ഭരണഘടന വിഭാവനം ചെയ്തിട്ടുണ്ടെങ്കിലും വന്യജീവി സംരക്ഷണനിയമം അതിനു വിഘാതമാണ്. 

ഇക്കാര്യം ചില ജഡ്ജിമാർ തന്നെ സൂചിപ്പിച്ചിട്ടുണ്ടെന്നും ഗാഡ്ഗിൽ പറഞ്ഞു. സേവ് വെസ്റ്റേൺ ഘട്ട് പീപ്പിൾ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഗൂഗിൾ മീറ്റ് സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ വന്യജീവി നിയമം അടക്കം പൊളിച്ചെഴുതി മനുഷ്യനും വന്യജീവിയും തമ്മിൽ കലഹമില്ലാത്ത സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്ഗിലിനെപ്പോലൊരാൾ‍ ഒപ്പമുണ്ടെന്നത് വന്യജീവി ശല്യത്താൽ വലയുന്ന കർഷകർക്ക് വലിയ ആത്മവിശ്വാസമാണു നൽകുന്നതെന്ന് സെമിനാറിൽ അധ്യക്ഷപ്രസംഗം നടത്തിയ താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഗാഡ്ഗിൽ പറഞ്ഞ ശാസ്ത്രീയമായ വേട്ടയാടലിന്റെ അർഥം കേരളത്തിലെ വനംമന്ത്രി അടക്കമുള്ളവർക്കു മനസ്സിലായിട്ടില്ല. വന്യജീവികളുടെ എണ്ണം നിയന്ത്രിക്കാൻ അനുവദിക്കണമെന്ന ഗാഡ്ഗിലിന്റെ നിർദേശം സ്വീകാര്യമല്ലെന്നാണു മന്ത്രി പറയുന്നതെന്നും ബിഷപ് പറഞ്ഞു.

 

 

English Summary: Madhav Gadgil on wildlife protection act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com