ADVERTISEMENT

തിരുവനന്തപുരം∙ മാനനഷ്ടം, സിവിൽ നിയമ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കുള്ള കോടതി ഫീസ് ക്ലെയിം തുകയുടെ 1% ആയി നിജപ്പെടുത്തും. നിലവിൽ വിവിധ സ്‌ലാബുകളിലാണു ഫീസ്. 50,000 വരെയുള്ള മാനനഷ്ട തുകയ്ക്ക് 0.5 ശതമാനമാണു ഫീസ്. തുക ഉയരുന്തോറും വിവിധ സ്‌ലാബായി ഫീസും 8 % വരെ വർധിക്കും. അത് ഏകീകരിക്കാനാണു നീക്കം.

മറ്റു കോടതി വ്യവഹാരങ്ങൾക്കു 1% അധികമായി കോർട്ട് ഫീ ഈടാക്കുന്ന തരത്തിൽ 1959 ലെ കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ നിയമം ഭേദഗതി ചെയ്യും. കഴിഞ്ഞ 2 പതിറ്റാണ്ടായി ജുഡീഷ്യൽ കോർട്ട് ഫീസ് സ്റ്റാംപുകളുടെ നിരക്കുകൾ പരിഷ്കരിച്ചിട്ടില്ലെന്നാണു സർക്കാർ ന്യായം. കോടതി ഫീസുകൾ ഇ-സ്റ്റാംപിങ്ങിന്റെ പരിധിയിൽ കൊണ്ടുവരും. ഇതുവഴി 50 കോടി രൂപയുടെ അധിക വരുമാനമാണു സർക്കാർ പ്രതീക്ഷ. നിലവിലുള്ള 28 പോക്സോ അതിവേഗ സ്പെഷൽ കോടതികളുടെ തുടർച്ചയായ പ്രവർത്തനത്തിനും 28 പുതിയ കോടതികൾ സ്ഥാപിക്കാനും സംസ്ഥാന വിഹിതമായി 8.50 കോടി രൂപ വകയിരുത്തി.

ചരക്കു സേവന നികുതി വകുപ്പ് കൈകാര്യം ചെയ്യുന്ന കേരള പൊതുവിൽപന നികുതി നിയമം, കേരള ടാക്സ് ഓൺ ലക്ഷ്വറി നിയമം, കേരള മൂല്യവർധിത നികുതി നിയമം എന്നിവ പ്രകാരമുള്ള അപ്പീലുകൾക്കുള്ള കോർട്ട് ഫീ 20,000 രൂപയാക്കി കുറയ്ക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.

കേന്ദ്ര ചരക്കു സേവനനികുതി നിയമത്തിൽ വരുത്തിയിട്ടുള്ള ഭേദഗതികൾക്കു സമാനമായ ഭേദഗതികൾ സംസ്ഥാന ചരക്കു സേവനനികുതി നിയമത്തിലും ഉൾപ്പെടുത്തും.

Content Highlite : Kerala budget 2023 analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com