ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നാം പിണറായി സർക്കാരിലെ ധനമന്ത്രി തോമസ് ഐസക്കിന്റെ മാനേജ്മെന്റിലെ വീഴ്ചകളാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന് എ.പി.അനിൽകുമാ‍ർ. നിയമസഭയിൽ ബജറ്റിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര–സംസ്ഥാന ബജറ്റുകൾ വന്നപ്പോൾ ഇടിവെട്ടിയവന്റെ തലയിൽ പാമ്പുകടിച്ച അവസ്ഥയായി. നിർമല സീതാരാമന്റെ ബജറ്റ് ജനങ്ങൾക്ക് ഇടിവെട്ട് ഏൽപിച്ചപ്പോൾ ബാലഗോപാലിന്റെ ബജറ്റ് പാമ്പായി വന്നു കടിച്ചു. 

പാവങ്ങളുടെ പടത്തലവനായി അറിയപ്പെട്ട എകെജി ജീവിച്ചിരുന്നെങ്കിൽ ബജറ്റ് തെരുവിൽ കത്തിക്കുമായിരുന്നുവെന്നു യു.എ.ലത്തീഫ് പറഞ്ഞു. രാജഭരണകാലത്തെപ്പോലെ മീശ വയ്ക്കുന്നതിനും നികുതി കൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണു ജനങ്ങളെന്ന് അൻവർ സാദത്ത് പരിഹസിച്ചു. 

ഫാഷിസത്തെ ചെറുക്കാനുള്ള ആയുധമാണു കലയും സാഹിത്യവുമെന്ന് എം.മുകേഷ് പറഞ്ഞു. പത്താൻ സിനിമ 500 കോടിയിലേറെ നേടിയത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തികമായി ഞെക്കി ഞെരുക്കി സംസ്ഥാന സർക്കാരിനെ തകർക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നു ഡി.കെ.മുരളി കുറ്റപ്പെടുത്തി. കേരളത്തെ ശത്രുരാജ്യത്തെപ്പോലെ കരുതിക്കൊണ്ടുള്ളതാണു കേന്ദ്ര ബജറ്റെന്നു കെ.ടി.ജലീൽ പറഞ്ഞു.

English Summary : Reason for economic crisis is fault of former minister Thomas Issac alleges AP Anil Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com