ADVERTISEMENT

തിരുവനന്തപുരം∙ കൃഷി മന്ത്രി പി.പ്രസാദിനെ ഒഴിവാക്കി 27 കർഷകരും കാർഷികോൽപാദന കമ്മിഷണർ ഡോ.ബി.അശോകും 12ന് ഇസ്രയേലിലേക്ക് പോകും. ഇതിനു മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചു. വിവാദത്തെത്തുടർന്ന് കൃഷി മന്ത്രിയുടെയും കർഷകരുടെയും വിദേശ യാത്ര നീട്ടാൻ മുഖ്യമന്ത്രി നേരത്തേ നിർദേശിച്ചിരുന്നു.

ആധുനിക കൃഷി രീതികൾ പഠിക്കാനാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട കർഷകർക്കൊപ്പം മന്ത്രി പ്രസാദും ഇസ്രയേൽ സന്ദർശിക്കാൻ തീരുമാനിച്ചത്. ഇതിനായി ഓൺലൈൻ ഇന്റർവ്യൂവിലൂടെ തിരഞ്ഞെടുത്ത കർഷകരിൽ 13 പേർ സ്വന്തം ചെലവിൽ വിമാനടിക്കറ്റ് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയെ ഒഴിവാക്കിയുള്ള നി‍ർദേശം കൃഷി വകുപ്പു തന്നെ മുന്നോട്ടു വച്ചത്. വിദേശ യാത്ര സംബന്ധിച്ച് ഉത്തരവിറക്കു‍ന്നതിനു മുൻപ് മന്ത്രി പ്രസാദ് നേതൃത്വത്തെ അറിയിക്കാ‍തിരുന്നത് ചില സിപിഐ നേതാക്കളുടെ അതൃപ്തിക്കു കാരണമായെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

 കർഷക സംഘത്തിന് പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിഗണന ലഭിക്കുന്നതിനാണ് കാർഷികോൽപാദന കമ്മിഷണറെ ഉൾപ്പെടുത്തിയത്. 12 നു തിരിക്കുന്ന ഇവർ 20നു മടങ്ങിയെത്തും.

 

English Summary: ‌Farmers team from Kerala to visit Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com