ADVERTISEMENT

കാഞ്ഞങ്ങാട് ∙ കേരളത്തിന്റെ വികസനത്തിനായി കടം എങ്കിൽ കടം, സെസ് എങ്കിൽ സെസ് എന്നതാണ് നയമെന്ന് എൽഡിഎഫ് കൺവീനർ‍ ഇ.പി.ജയരാജൻ. നികുതി പിരിച്ചും കടം വാങ്ങിയും അല്ലാതെ പ്രാർഥിച്ചാൽ പണം കിട്ടുമോ എന്നും അദ്ദേഹം ചോദിച്ചു. 

മദ്യത്തിനും ഇന്ധനത്തിനും മാത്രമേ കേരളത്തിന് നികുതി ചുമത്താൻ കഴിയൂ. മറ്റെല്ലാ നികുതികളും കേന്ദ്ര സർക്കാർ ചുമത്തുന്നത് ആണ്. 40,000 കോടിയാണ് കേന്ദ്രം സംസ്ഥാനത്തിന് വെട്ടിക്കുറച്ചത്. ജനങ്ങളിൽ നിന്നു 2 രൂപ സെസ് പിരിക്കുമ്പോൾ അത് കേരളത്തിലെ ജനങ്ങൾക്ക് തന്നെയാണ് തിരിച്ചു നൽകുന്നത്. അല്ലാതെ അദാനിക്കോ കോർപറേറ്റുകൾക്കോ അല്ല. ക്ഷേമ പെൻഷനുകൾ നൽകാൻ സെസ് പിരിക്കണം. കടം വാങ്ങിയിട്ട് ഏതെങ്കിലും സംസ്ഥാനം ലേലം ചെയ്തിട്ടുണ്ടോ. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും കോടികൾ കടം വാങ്ങിയിട്ടുണ്ട്. 

English Summary: EP Jayarajan on tax hike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com