ബജറ്റിലെ നിർദേശങ്ങൾ ജനത്തെ ദുരിതത്തിലാക്കും: മാർത്തോമ്മാ മെത്രാപ്പൊലീത്ത
Mail This Article
മാരാമൺ ∙ ബജറ്റിലെ വിലക്കയറ്റ നിർദേശങ്ങൾ ജനങ്ങളെ ദുരിതത്തിലാക്കാനും സമൂഹത്തിൽ അസമാധാനത്തിനും വഴിവയ്ക്കുമെന്ന് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. മാരാമൺ കൺവൻഷൻ ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിമാരെ ഇരുത്തിക്കൊണ്ട് മെത്രാപ്പൊലീത്തയുടെ വിമർശനം. മന്ത്രിമാരായ വീണാ ജോർജ്, റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, ആന്റണി രാജു എന്നിവരായിരുന്നു സദസ്സിലുണ്ടായിരുന്നത്.
വെള്ളക്കരം, ഇന്ധന സെസ്, വർധിക്കുന്ന തൊഴിലില്ലായ്മ എന്നിവ എങ്ങനെ ജനജീവിതം ദുസ്സഹമാക്കുന്നെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സർക്കാർ നയങ്ങൾക്കെതിരെ അപൂർവമായാണ് മാരാമൺ കൺവൻഷൻ വേദിയിൽ പരാമർശങ്ങളുണ്ടാകുന്നത്.
ആത്മഹത്യകളും പീഡനങ്ങളും കൂടി. ലഹരിക്ക് എതിരെയുള്ള പോരാട്ടം ശക്തമാക്കണം. റോഡപകടങ്ങൾ കൂടുന്ന സാഹചര്യത്തിൽ പുതിയ ഡ്രൈവിങ് സംസ്കാരം രൂപപ്പെടുത്തണമെന്നും സൂചിപ്പിച്ച ശേഷമാണു വിലക്കയറ്റത്തിന്റെ ബുദ്ധിമുട്ടുകൾ മെത്രാപ്പൊലീത്ത പറഞ്ഞത്.
English Summary: Mar Thoma metropolitan on Kerala budget