ADVERTISEMENT

തിരുവനന്തപുരം ∙ മെഡിസെപ് നടപ്പാക്കിയ കാലയളവിൽ വിരമിച്ചതു കാരണം മെഡിസെപ് തിരിച്ചറിയൽ കാർഡ് ലഭിക്കാതെ ഒട്ടേറെ പെൻഷൻകാർ. ഇതുകാരണം ആശുപത്രികളിൽ നിന്നു സൗജന്യ ചികിത്സ ലഭിക്കുന്നില്ലെന്ന് ഇവർ പരാതിപ്പെടുന്നു. സർവീസിലിരിക്കുമ്പോൾ മെഡിസെപ്പിലേക്ക് വിവരങ്ങൾ കൈമാറിയെങ്കിലും ഇവർ വിരമിച്ച ശേഷമാണ് മെഡിസെപ് പദ്ധതി ആരംഭിക്കുന്നത്. ഈ വിഭാഗക്കാർക്കാണ് പോർട്ടലിൽ നിന്നു തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയാത്തത്. ഇവർ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായിട്ടില്ല.

മറ്റു സ്വകാര്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ആശുപത്രിയിൽ ഇൻഷുറൻസ് തിരിച്ചറിയൽ നമ്പർ നൽകിയാൽ മതിയാകും. എന്നാൽ, മെഡിസെപ് പരിരക്ഷയുള്ളവർ തിരിച്ചറിയൽ കാർഡ് തന്നെ ഹാജരാക്കണമെന്ന് ആശുപത്രികൾ നിർബന്ധിക്കുന്നുണ്ട്.

പുതുതായി വിവാഹം കഴിക്കുന്നവർക്ക് പങ്കാളിയെയും മക്കളുണ്ടാകുന്നവർക്ക് അവരെയും മാത്രമേ ഇനി ആശ്രിതരായി മെഡിസെപ്പിൽ ഉൾപ്പെടുത്താൻ കഴിയൂ എന്നു കഴിഞ്ഞ ദിവസം ധനവകുപ്പ് വ്യക്തമാക്കിയിരുന്നു. മറ്റു കാരണങ്ങളാൽ ആശ്രിതരുടെ പേര് ഇനി ചേർക്കാൻ കഴിയില്ല. ഇൻഷുറൻസിന്റെ കാലാവധി 3 വർഷം പിന്നിട്ട ശേഷമേ ഇനി പദ്ധതിയിൽ മാറ്റങ്ങൾ അനുവദിക്കൂ. വാഹനാപകടം, പക്ഷാഘാതം, ഹൃദയാഘാതം എന്നിവയ്ക്കു മാത്രമേ റീഇംബേഴ്സ്മെന്റ് അനുവദിക്കൂ. മറ്റു രോഗങ്ങൾക്ക് കാഷ്‌ലെസ് ചികിത്സ മാത്രമേ അനുവദിക്കൂ.

English Summary : Many pensioners not getting Medisep ID card

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com