അരുൺ ശ്രീധറിനും ഷാനിക്കും ജയമോഹനും മാധ്യമ പുരസ്കാരം
Mail This Article
തിരുവനന്തപുരം ∙ മികച്ച ഫൊട്ടോഗ്രഫർക്കുളള സംസ്ഥാന സർക്കാരിന്റെ 2021 ലെ മാധ്യമ പുരസ്കാരം മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ (ആലപ്പുഴ) അരുൺ ശ്രീധറിനു ലഭിച്ചു. കോവിഡ് മൂലം അച്ഛൻ മരിച്ചതിന്റെ പിറ്റേന്ന് മകൾ കോവിഡ് പോസിറ്റീവായിരിക്കെ തന്നെ പിപിഇ കിറ്റ് ധരിച്ചു കണ്ണീരോടെ എസ്എസ്എൽസി പരീക്ഷ എഴുതുന്ന ‘കണ്ണിൽ അച്ഛൻ’ എന്ന ചിത്രമാണ് അരുണിനു പുരസ്കാരം നേടിക്കൊടുത്തത്. മാതൃഭൂമിയിലെ കെ.കെ.സന്തോഷും പുരസ്കാരം പങ്കിട്ടു.
ദൃശ്യമാധ്യമ വിഭാഗത്തിൽ മനോരമ ന്യൂസ് ടിവി ചാനലിലെ ന്യൂസ് എഡിറ്റർ ഷാനി പ്രഭാകരൻ മികച്ച വാർത്താ അവതാരകയ്ക്കും ന്യൂസ് പ്രോഗ്രാംസ് എഡിറ്റർ ജയമോഹൻ മികച്ച അഭിമുഖത്തിനുമുള്ള (മനു എസ്.പിള്ളയുമായുള്ള അഭിമുഖം) പുരസ്കാരം നേടി. 28നു തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
English Summary: Kerala State Media Awards 2021 Announced