ADVERTISEMENT

മുംബൈ ∙ രാജാ രവിവർമയുടെ ‘യശോദയും കൃഷ്ണനും’ എന്ന പെയിന്റിങ്ങിനു ലഭിച്ച 38 കോടി രൂപ അദ്ദേഹത്തിന്റെ ചിത്രത്തിന് തങ്ങൾക്ക് കിട്ടിയ ഏറ്റവും കൂടിയ തുകയാണെന്ന് ലേലം നടത്തിയ മുംബൈ പണ്ടോൾ ആർട് ഗാലറി അറിയിച്ചു. രവിവർമച്ചിത്രങ്ങളുടെ വിൽപനയിലെ ലോക റെക്കോർഡ് തന്നെയാകാം ഇതെന്നും ഇത്രയും തുകയ്ക്ക് മറ്റൊരു ചിത്രവും വിറ്റുപോയതായി അറിവില്ലെന്നും ഗാലറി ഡയറക്ടർ ദാദിബ പണ്ടോൾ പറഞ്ഞു. ചിത്രം വാങ്ങിയത് ആരാണെന്നു വെളിപ്പെടുത്താനാകില്ല. നേരിട്ടും ഓൺലൈൻ ആയും ഫോൺ വഴിയും ഒട്ടേറെപ്പേർ ലേലത്തിൽ പങ്കെടുത്തെന്നും കൂട്ടിച്ചേർത്തു.

രവിവർമയുടെ ‘ഭഗവാൻ ശിവനും കുടുംബവും’ എന്ന ചിത്രം 16 കോടി രൂപയ്ക്കാണ് ഇതോടൊപ്പം ലേലത്തിൽ പോയത്. കൃഷ്ണന്റെ യൗവനവും കംസവധവും ചേർത്തുള്ള ചിത്രത്തിന് 4 കോടി രൂപ ലഭിച്ചു. വിവിധ രേഖാചിത്രങ്ങൾക്ക് 2.6 കോടി രൂപയും. ‘നിലാവത്ത് ഇരിക്കുന്ന രാധ’ എന്ന രവിവർമ പെയിന്റിങ് ഏതാനും വർഷം മുൻപ് 20 കോടി രൂപയ്ക്ക് പണ്ടോൾ ആർട്ട് ഗാലറിയിൽ ലേലത്തിനു പോയിരുന്നു.

പുണെ ലോണാവാലയിലെ രവിവർമ പ്രസ് വാങ്ങിയ ജർമൻ സ്വദേശി ഫ്രിറ്റ്സ് സ്ലൈക്കറുടെ പിൻമുറക്കാരുടെ ശേഖരത്തിലുണ്ടായിരുന്നതാണ് യശോദയും കൃഷ്ണനും. 15 കോടി രൂപവരെ വില നിശ്ചയിച്ചിരുന്നതാണ് േലലത്തിൽ 38 കോടി രൂപയിലേക്ക് എത്തിയത്. രചനാമികവ്, ആകർഷകമായ വിഷയം എന്നിവയും ഗുണനിലവാരത്തോടെ സംരക്ഷിച്ചിരിക്കുന്നതുമാണ് ഇത്രയും വില ലഭിക്കാൻ കാരണമെന്ന് ദാദിബ പണ്ടോൾ അഭിപ്രായപ്പെട്ടു.

English Summary : 38 crores for Ravi Varma drawing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com