ADVERTISEMENT

തിരുവനന്തപുരം ∙ ബജറ്റ് അവതരണത്തിനും അതിന്മേലുള്ള ത്രിദിന ചർച്ചയ്ക്കും ശേഷം പോർവിളിയോടെ പിരിഞ്ഞ നിയമസഭാ സമ്മേളനം രാഷ്ട്രീയ യുദ്ധസമാന സാഹചര്യത്തിൽ നാളെ പുനരാരംഭിക്കും. നികുതിയിലും നിരക്കുകളിലുമുള്ള വർധനയ്ക്കെതിരെ സഭയ്ക്കുള്ളിലും പുറത്തും നടത്തിയ പ്രതിപക്ഷ സമരത്തിന്റെ ചൂടിൽ ഒൻപതിനാണു സഭ ഇടവേളയിലേക്കു കടന്നത്.

ലൈഫ് പദ്ധതിയിൽ ഇഡിയുടെ രണ്ടാം വരവു മുതൽ കരിങ്കൊടി പ്രതിഷേധം വരെ സഭാതലത്തെ പ്രക്ഷുബ്ധമാക്കും. നാളെ ഉപധനാഭ്യർഥനയ്ക്കുള്ള ധനകാര്യ ബിൽ ഉൾപ്പെടെ 4 ബില്ലുകളാണ് അവതരിപ്പിക്കുന്നത്. 28 മുതൽ 12 ദിവസം ബജറ്റിലേക്കുള്ള ധനാഭ്യർഥനകളുടെ ചർച്ചയാണു നിശ്ചയിച്ചിരിക്കുന്നത്. ആറ്റുകാ‍ൽ പൊങ്കാല ദിവസമായ 7നും തുടർന്ന് 9നും 10നും സഭ ചേരില്ല. കാര്യവിവര പട്ടിക അനുസരിച്ചു 30 വരെയാണു സമ്മേളനം. 

മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ ഇഡിക്കു മുന്നിൽ ഹാജരാകുന്ന ദിവസമാണു സഭ പുനരാരംഭിക്കുന്നത്. തെരുവിൽ പ്രതിഷേധിച്ചവരെ കരുതൽ തടങ്കലിൽ വച്ചതും പൊലീസ് മർദിച്ചതും കറുപ്പിനോടുള്ള വെറുപ്പുമൊക്കെ സഭയിലെ ചർച്ചകൾക്കു ചൂടേറ്റും. കറുപ്പു വസ്ത്രം ധരിച്ചു സഭയിൽ എത്തുന്ന കാര്യവും പ്രതിപക്ഷാംഗങ്ങളുടെ ആലോചനയിലുണ്ട്. 

ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാലും  സംരംഭക വർഷം പദ്ധതിയിലെ പാളിച്ചകളെ സംബന്ധിച്ച വാർത്തകളിൽ  മന്ത്രി പി.രാജീവും പ്രതിരോധമൊരുക്കേണ്ടി വരാം. 

English Summary : Legislative assembly to resume tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com