ADVERTISEMENT

തിരുവനന്തപുരം∙ യുവജന കമ്മിഷൻ അംഗങ്ങളുടെ ഓണറേറിയത്തിനും ജീവനക്കാരുടെ ശമ്പളത്തിനുമായി രണ്ടാം പിണറായി സർക്കാർ ചെലവിട്ടത് 1.94 കോടി രൂപ. ഓഫിസ് ചെലവുകൾക്കായി 25.65 ലക്ഷം രൂപയും വാഹനത്തിന്റെ വാടകയ്ക്കായി 22.67 ലക്ഷം രൂപയും ചെലവിട്ടതായി മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. അധ്യക്ഷയെന്ന നിലയിൽ ചിന്ത ജെറോം ഇതുവരെ കൈപ്പറ്റിയത് 67.38 ലക്ഷം രൂപയാണ്. സിറ്റിങ് ഫീസ് ഇനത്തിൽ 52000 രൂപയും യാത്രപ്പടിയിനത്തിൽ 1.26 ലക്ഷവും കൈപ്പറ്റി. ജനുവരിയിൽ അധ്യക്ഷയ്ക്കു ശമ്പളക്കുടിശിക അനുവദിച്ചെങ്കിലും ഇതുവരെ കൈപ്പറ്റിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Content Highlight: Youth commission salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com