ADVERTISEMENT

ആലപ്പുഴ ∙ വേനലവധിക്കാലത്ത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ (ബിടിസി) വിനോദയാത്രാ പാക്കേജുകൾക്കായി 100 പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ നിരത്തിലിറക്കുന്നു. പുതുതായി വാങ്ങുന്ന 130 ബസുകളിൽ 100 എണ്ണമാണ് ഇതിനായി ഉപയോഗിക്കുക. ഏപ്രിൽ, മേയ് മാസങ്ങളിൽ എല്ലാ ദിവസവും വിനോദയാത്ര എന്നതാണു ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ ഡിപ്പോകളിൽ നിന്നായി 1500 ട്രിപ്പുകൾ സംഘടിപ്പിക്കും. ഇതോടെ പ്രതിദിന ശരാശരി ട്രിപ്പുകളുടെ എണ്ണം ഇരുപതിൽ നിന്നു 35 ആയി ഉയരും. രണ്ടു മാസംകൊണ്ട് ആറു കോടി രൂപയാണു വരുമാനം പ്രതീക്ഷിക്കുന്നത്. സംസ്ഥാനാന്തര യാത്രകൾക്കായും പല ജില്ലകളും ബസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 

15 മാസംകൊണ്ട് 800 വ്യത്യസ്ത വിനോദയാത്രാ പദ്ധതികളിലായി 4500 ട്രിപ്പുകളിലൂടെ മൂന്നരലക്ഷത്തിലധികം പേർ ബിടിസി യാത്രകളുടെ ഭാഗമായെന്നാണു കണക്ക്. ഇതിലൂടെ കെഎസ്ആർടിസിയുടെ വരുമാനം 16 കോടി രൂപയാണ്. 

English Summary: 100 ksrtc buses for tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com