ADVERTISEMENT

കോട്ടയം ∙ രാജ്യാന്തര വനിതാദിനത്തിൽ വനിതകൾ മാത്രം അടങ്ങുന്ന ആരോഗ്യപ്രവർത്തകരുടെ സംഘം ആദ്യമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി നടത്തി. 50 വയസ്സുള്ള രോഗി പൂർണ ആരോഗ്യവാനാണ്.

ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധ ഡോ. വീണാ വാസുവിന്റെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടത്തിയത്. അനസ്തീസിയ വിഭാഗത്തിലെ ഡോ. മഞ്ജു എസ്.പിള്ള, അനസ്തീസിയ ടെക്നിഷ്യൻ അശ്വതി വിശാൽ, പെർഫ്യൂഷനിസ്റ്റ് കെ.എസ്.അശ്വതി, നഴ്സ് എസ്.നന്ദന തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

ഹൃദ്രോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ.ജയകുമാറും പെർഫ്യൂഷനിസ്റ്റ് രാജേഷ് മുള്ളൻകുഴിയും ശസ്ത്രക്രിയയ്ക്കു മേൽനോട്ടം വഹിച്ചു. വനിതാദിനത്തിൽ വനിതകൾ മാത്രം ഉൾപ്പെട്ട സംഘം ശസ്ത്രക്രിയ നടത്തിയത് അവിചാരിതമായി സംഭവിച്ചതാണെന്നു ഡോ. ജയകുമാർ പറഞ്ഞു.

English Summary: Women surgeons conducts heart operation at Kottayam medical college on womens day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com