ADVERTISEMENT

തിരുവനന്തപുരം ∙ ബ്രഹ്മപുരം പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയെന്ന ആരോപണത്തിനിടെ, എറണാകുളം കലക്ടർ ഡോ. രേണു രാജിനെ വയനാട്ടിലേക്കു സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ രേണു രാജ് ഹാജരാകാത്തതിൽ ഹൈ ക്കോടതി അതൃപ്തി രേഖപ്പെടുത്തിയതും സർക്കാർ കണക്കിലെടുത്തെന്നാണു സൂചന. ചീഫ് സെ ക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറായ എൻ.എസ്.കെ.ഉമേഷാണ് പുതിയ എറണാകുളം കലക്ടർ. തൃശൂർ, ആലപ്പുഴ, വയനാട്, കോഴിക്കോട് കലക്ടർ‌മാർക്കും മാറ്റമുണ്ട്.

കൊച്ചിയിൽ ഭർത്താവ് ശ്രീറാം വെങ്കിട്ടരാമനു സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതല ലഭിച്ചതിനു പിന്നാലെയാണ് രേണു രാജിന്റെ മാറ്റം. തൃശൂർ കലക്ടർ ഹരിത വി.കുമാറിനെ ആലപ്പുഴയിലേക്കും വയനാട് കലക്ടർ എ.ഗീതയെ കോഴിക്കോട്ടേക്കും മാറ്റി. ആലപ്പുഴ കലക്ടർ വി.ആർ.കൃഷ്ണ തേജയെ തൃശൂർ കലക്ടറാക്കി.

English Summary: Ernakulam District Collector RenuRaj transferred; NSK Umesh is the new collector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com