ADVERTISEMENT

കൽപറ്റ∙ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട വിചാരണയ്ക്ക് ഇരയാവുകയും പിന്നീടു മരിച്ച നിലയിൽ കാണപ്പെടുകയും ചെയ്ത ഗോത്ര യുവാവ് കൽപറ്റ അഡ്‌ലെയ്ഡ് പാറവയലിലെ വിശ്വനാഥന്റെ വീട് മന്ത്രി കെ.രാധാകൃഷ്ണൻ സന്ദർശിച്ചു. അടിയന്തര ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 2 ലക്ഷം രൂപ വിശ്വനാഥന്റെ ഭാര്യ ബിന്ദുവിനു മന്ത്രി കൈമാറി. 

വിശ്വനാഥന്റെ മരണത്തിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നു മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു. നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും ഭാര്യ ബിന്ദു, അമ്മ പാറ്റ എന്നിവർ മന്ത്രി കെ. രാധാകൃഷ്ണനു പരാതി നൽകി. 

English Summary: Minister K. Radhakrishnan visits Viswanathan's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com