പാരാഗ്ലൈഡിങ് അപകടം: 3 പേർ അറസ്റ്റിൽ
Mail This Article
×
വർക്കല ∙ പാപനാശത്തെ പാരാഗ്ലൈഡിങ് അപകടത്തിൽ ഇൻസ്ട്രക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഉത്തരാഖണ്ഡ് സ്വദേശി സന്ദീപ് (30) ഒന്നാം പ്രതിയാണ്. ഇദ്ദേഹമാണ് പാരാഗ്ലൈഡർ പറത്തിയത്.
സന്ദീപിനു പുറമേ, സഹായികളായി പ്രവർത്തിച്ച വർക്കല മൂങ്ങോട് പൗർണമിയിൽ ശ്രേയസ് (27), വക്കം പുളിവിളാകം സിന്ധു ഭവനിൽ പ്രഭുദേവ് (31) എന്നിവരും പ്രതികളാണ്. പാരാഗ്ലൈഡറിൽ ഒപ്പമുണ്ടായിരുന്ന യാത്രിക കോയമ്പത്തൂർ സ്വദേശി പവിത്രയുടെ (28) മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
English Summary: Police Take Three Persons Into Custody In Varkala Paragliding Accident
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.