ADVERTISEMENT

തിരുവനന്തപുരം ∙ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായി നിരന്തരം ആരോപിക്കുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ അതിൽ പി.ജയരാജൻ കക്ഷിയാണെന്ന സൂചന ആദ്യമായി നൽകി. കണ്ണൂരിലെ റിസോർട്ടിന്റെ എംഡി സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട രമേശൻ (കെ.പി.രമേഷ്കുമാ‍ർ) പി.ജയരാജനെ കണ്ടു സംസാരിച്ച ശേഷമാണ് തന്റെ പേര് ഇതിലേക്കു വലിച്ചിഴക്കപ്പട്ടതെന്ന ഇപിയുടെ വെളിപ്പെടുത്തൽ വിവാദത്തെ ചൂടുപിടിപ്പിച്ചു. 

റിസോർട്ടിന്റെ തുടക്കം മുതൽ ഉണ്ടായിരുന്ന രമേശൻ പിന്നീടു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ തന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് അനഭിമതനായി. ഇതോടെ അദ്ദേഹം പി.ജയരാജനെ പോയി കണ്ടെന്ന് ആരോപിച്ചുകൊണ്ടാണ് ‘ഗൂഢാലോചനയ്ക്കു’ പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചുള്ള സൂചന ഇപി നൽകിയത്.

ഡിസംബറിൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ റിസോർട്ട് സംബന്ധിച്ച് പി.ജയരാജൻ ഉന്നയിച്ച ആക്ഷേപങ്ങൾക്കു പിന്നിൽ രമേശനുമായി നടത്തിയ കൂടിക്കാഴ്ചയാണെന്നു സ്ഥാപിക്കാനാണ് ഇതുവഴി ഇപി ശ്രമിച്ചിരിക്കുന്നത്.

പ്രതികരിക്കാതെ പിജെ

തിരുവനന്തപുരം ∙ വൈദേകം റിസോർട്ട് മുൻ എംഡി രമേശനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു വിഷയം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചതെന്ന ഇ.പി.ജയരാജന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നു പി.ജയരാജൻ. രമേശനുമായി കൂടിക്കാഴ്ച നടത്തിയെന്നോ, ഇല്ലെന്നോ പി.ജയരാജൻ സ്ഥിരീകരിച്ചില്ല. ‘അഭിമുഖം ഞാൻ വായിച്ചിട്ടില്ല. വായിക്കാതെ പ്രതികരിക്കാനില്ല’– പി.ജയരാജൻ പറഞ്ഞു.

English Summary: Vaidekam resort controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com