എറണാകുളത്ത് 3 പേർക്ക് എച്ച്3എൻ2, സംസ്ഥാനത്താത്താകെ 13 പേർ; എച്ച്1എൻ1 കേസുകളും കൂടുന്നു
Mail This Article
തിരുവനന്തപുരം ∙ എറണാകുളം ജില്ലയിൽ 3 പേർക്ക് എച്ച്3എൻ2 വൈറസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ വൈറസ് ബാധിതർ 13 ആയി. പാലക്കാടും ആലപ്പുഴയിലുമാണു മറ്റു 10 പേർ. ആരുടെയും നില ഗുരുതരമല്ല. എച്ച്3എൻ2 പരിശോധനാ സൗകര്യമുള്ള ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ തിരക്കേറിയതിനാൽ ഫലം വൈകുന്നുണ്ട്. ഇതുകാരണം തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലബോറട്ടറിയിലും പരിശോധനയ്ക്കു സൗകര്യം ഒരുക്കാൻ ഫയൽനീക്കം ആരംഭിച്ചു. മുതിർന്നവരും കുട്ടികളും ഗർഭിണികളും രോഗങ്ങളുള്ളവരുമാണ് എച്ച്3എൻ2 ഏറെ ശ്രദ്ധിക്കേണ്ടതെന്നും വേഗം ചികിത്സ തേടണമെന്നും ആരോഗ്യ ഡയറക്ടറേറ്റ് നിർദേശിച്ചു.
എച്ച്1എൻ1 കേസുകളും വർധിച്ചുവരുന്നെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഈമാസം 19 പേർക്ക് വൈറസ് സ്ഥിരീകരിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു.
കോവിഡ് കൂടുന്നു; കേന്ദ്രം കത്തയച്ചു
ന്യൂഡൽഹി ∙ ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിലും നേരിയ വർധനയുണ്ടെന്നു ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ശ്വാസകോശ പ്രശ്നങ്ങൾ, പനി അനുബന്ധ പ്രശ്നങ്ങൾ തുടങ്ങിയവയുടെ കാര്യത്തിൽ നിരീക്ഷണം ശക്തമാക്കണമെന്നു നിർദേശമുണ്ട്. ആശുപത്രികളിൽ കിടക്ക ലഭ്യത ഉറപ്പാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
English Summary : Three people affected by H3N2