ADVERTISEMENT

ബ്രഹ്മപുരം∙ സർക്കാർ സ്പോൺസേഡ് ദുരന്തമാണ് ബ്രഹ്മപുരത്തുണ്ടായതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. വിഷപ്പുകയ്ക്ക് ഇരയായവർക്കു നഷ്ടപരിഹാരം നൽകണം. സിപിഎം നേതാവായ വൈക്കം വിശ്വന്റെ കുടുംബാംഗങ്ങൾക്ക് മാലിന്യ നിർമാർജന കരാർ കിട്ടിയതെങ്ങനെയെന്ന് അന്വേഷിക്കണം. മാലിന്യ നിർമാർജനം പഠിക്കാനെന്നു പറഞ്ഞു വിദേശത്തു കറങ്ങി നടന്നു പണം പാഴാക്കിയ മുഖ്യമന്ത്രിയും വേസ്റ്റാണെന്നു സുധാകരൻ പറഞ്ഞു. കൊച്ചിയിലെ വിഷപ്പുക അപകടകരമല്ലെന്നു മന്ത്രിമാർ പറഞ്ഞത് ഏതു ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. ബ്രഹ്മപുരം ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു 16ന് കൊച്ചിയിൽ സത്യഗ്രഹ സമരം നടത്തും. നേരത്തെ കെ.സുധാകരൻ ബ്രഹ്മപുരം പ്ലാന്റ് സന്ദർശിച്ചു.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജു, ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ മേയർമാരായ ടോണി ചമ്മിണി, സൗമിനി ജെയിൻ, കോൺഗ്രസ് പുത്തൻകുരിശ് ബ്ലോക്ക് പ്രസിഡന്റ് നിബു കുര്യാക്കോസ്, തൃക്കാക്കര ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി, ഡിസിസി സെക്രട്ടറിമാരായ പി.ഐ.മുഹമ്മദാലി, അബ്ദുൽ ലത്തീഫ്, കെ.പി.തങ്കപ്പൻ, നേതാക്കളായ ഐ.കെ.രാജു, എം.ആർ.അഭിലാഷ്, വർഗീസ് ജോർജ് പള്ളിക്കര തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

English Summary : Compansation must be given to people affected with poisonous smoke says K Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com