ADVERTISEMENT

തിരുവനന്തപുരം ∙ ഫ്ലാറ്റുകളും അപാർട്മെന്റുകളും നിർമിച്ച് 6 മാസത്തിനകം മറ്റൊരാൾക്കു കൈമാറുമ്പോഴുള്ള മുദ്രപ്പത്ര നിരക്ക് (സ്റ്റാംപ് ഡ്യൂട്ടി) 5 ശതമാനത്തിൽ നിന്ന് 7 ശതമാനമാക്കി നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ഏപ്രിൽ ഒന്നു മുതലാണു വർധന പ്രാബല്യത്തിലാകുക. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം കണക്കിലെടുത്ത് 2010ലാണ് 6 മാസത്തിനുള്ളിൽ കൈമാറുന്ന ഫ്ലാറ്റുകൾ‌ക്ക് നിരക്ക് 5 ശതമാനമാക്കി കുറച്ചത്. എന്നാൽ, സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി ഇത് 7 ശതമാനമാക്കുമെന്ന് ബജറ്റിൽ മന്ത്രി കെ.എൻ.ബാലഗോപാൽ‌ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ചാണു വിജ്ഞാപനം. 

ആധാരത്തിൽ 25 ലക്ഷം രൂപ വില കാണിക്കുന്ന ഫ്ലാറ്റിന് ഇപ്പോൾ 1.25 ലക്ഷം രൂപ സ്റ്റാംപ് ഡ്യൂട്ടി നൽകുന്ന സ്ഥാനത്ത് ഏപ്രിൽ 1 മുതൽ 1.75 ലക്ഷം രൂപ (50,000 രൂപ അധികം) നൽകേണ്ടി വരും. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു കെട്ടിട നമ്പർ‌ ലഭിക്കുന്ന ദിവസത്തെയാണ് നിർമാണം പൂർത്തിയായ ദിവസമായി കണക്കാക്കുക. അതേസമയം, 6 മാസത്തിനു ശേഷം റജിസ്റ്റർ ചെയ്യുന്ന ഫ്ലാറ്റുകൾ‌ക്കും അപാർട്മെന്റുകൾക്കും വിലയുടെ 8 ശതമാനമാണ് സ്റ്റാംപ് ഡ്യൂട്ടി. 

English Summary : Seven percentage stamp paper rate for flat and appartments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com