ADVERTISEMENT

ന്യൂഡൽഹി ∙ കണ്ണൂർ സർവകലാശാലയുടെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശീയ മൂട്ട് കോർട്ട് മത്സരത്തിന്റെ ഉദ്ഘാടകനായി എത്താനുള്ള തീരുമാനത്തിൽ നിന്നു സുപ്രീം കോടതി ജഡ്ജി വി.രാമസുബ്രമണ്യം പിന്മാറി. ഇതേ സർവകലാശാലയുടെ വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട ഹർജി താൻ പരിഗണിക്കുന്നുവെന്ന് അറിയാതെയാണു ചടങ്ങിൽ പങ്കെടുക്കാമെന്ന് സമ്മതിച്ചതെന്നു വ്യക്തമാക്കിക്കൊണ്ടാണ് പിന്മാറ്റം. ചടങ്ങിൽ ജസ്റ്റിസ് രാമസുബ്രമണ്യം പങ്കെടുക്കുന്നതിനെതിരെ കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ചീഫ് ജസ്റ്റിസിന് ഉൾപ്പെടെ പരാതി നൽകിയിരുന്നു. 

മുൻ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിന്റെ അച്ഛനും പ്രമുഖ അഭിഭാഷകനുമായ എം.കെ.നമ്പ്യാരുടെ പേരിലുള്ള ചടങ്ങായതിനാലാണു സമ്മതിച്ചിരുന്നതെന്നും തന്റെ അസൗകര്യം സംഘാടകരെ അറിയിച്ചെന്നും ജസ്റ്റിസ് സുബ്രമണ്യം വിശദീകരിച്ചു. നാളെ മുതൽ 19 വരെയായിരുന്നു ചടങ്ങ് നടക്കേണ്ടിയിരുന്നത്. ഇതിനിടെ വിസിയുടെ പുനർനിയമനം ചോദ്യം ചെയ്ത് നൽകിയ ഹർജി ഏപ്രിൽ 18നു പരിഗണിക്കാനായി മാറ്റി.

English Summary: Supreme Court judge withdraws from attending Kannur university function

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com