സ്വപ്നയ്ക്കും വിജേഷിനും എതിരായ കേസ് ക്രൈംബ്രാഞ്ചിനു കൈമാറും
Mail This Article
തളിപ്പറമ്പ് ∙ സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കും എതിരെ തളിപ്പറമ്പ് പൊലീസ് എടുത്ത കേസ് ക്രൈംബ്രാഞ്ചിനു കൈമാറും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷിന്റെ പരാതിയിലാണ് ഇരുവർക്കുമെതിരെ കഴിഞ്ഞദിവസം തളിപ്പറമ്പിൽ കേസെടുത്തത്. പ്രാരംഭ നടപടികൾക്ക് ശേഷം അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനായി ഡിജിപിക്ക് റിപ്പോർട്ട് നൽകാനാണു തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിക്കുകയും രേഖകൾ കൈമാറുകയും ചെയ്താൽ 30 കോടി രൂപ നൽകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അറിയിച്ചിട്ടുണ്ടെന്ന് വിജേഷ് പിള്ള എന്നയാൾ തന്നോട് പറഞ്ഞതായി സ്വപ്ന സുരേഷ് ഫെയ്സ്ബുക് ലൈവിൽ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കെ.സന്തോഷ് പരാതി നൽകിയത്.
ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, കലാപ ശ്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തത്.
English Summary: Crime Branch to take over Swapna Suresh's case