സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പ്; ആദ്യ ദിവസം10 കോടിയുടെ ഉടമയെ കണ്ടെത്താനായില്ല
Mail This Article
ആലുവ∙ സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 കോടി രൂപ അടിച്ചത് ആലുവ ചൂണ്ടിയിൽ. ആദ്യ ദിവസം ടിക്കറ്റ് ഉടമയെ കണ്ടെത്താനായില്ല. ടിക്കറ്റ് വിറ്റ ഏജൻസിക്കാർ ഉൾപ്പെടെ നടത്തിയ അന്വേഷണം വിഫലമായി. ആലുവ– മൂന്നാർ റോഡിൽ ചൂണ്ടി ബസ് സ്റ്റോപ്പിനു സമീപത്ത മാഞ്ഞൂരാൻ ലോട്ടറി എന്ന മൊത്ത വിതരണ ഏജൻസിയുടെ കൗണ്ടറിൽ നിന്ന് 10നു വൈകിട്ടു 3നു വിറ്റ എസ്ഇ 222282 നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. എടത്തല, കീഴ്മാട് പഞ്ചായത്തുകളിൽ ഉള്ള ആരോ ആണു വാങ്ങിയതെന്നാണു സൂചന.
ആലുവ മാർക്കറ്റ് റോഡിൽ മാഞ്ഞൂരാൻ കുടുംബാംഗങ്ങളായ ജോസഫ്, ലിജു, സുധീഷ്, ജോൺ എന്നിവർ ചേർന്നു നടത്തുന്ന ജൻസിയുടെ ആദ്യ ശാഖയാണ് ചൂണ്ടിയിലേത്. 2022 മാർച്ച് 19നായിരുന്നു ഉദ്ഘാടനം. വാർഷിക ദിനത്തിൽ ബംപർ നറുക്കെടുപ്പിന്റെ സമ്മാനം അടിച്ച ആഹ്ലാദത്തിലാണിവർ.
English Summary: Kerala summer bumper lottery