ADVERTISEMENT

തിരുവനന്തപുരം ∙ ശാരീരിക– മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സിൽ താഴെയുള്ളവർക്ക് ആരോഗ്യ വകുപ്പ് താൽക്കാലിക പ്രശ്നമെന്ന പേരിൽ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലും ഭിന്നശേഷി പെൻഷൻ നൽകാൻ സർക്കാർ തീരുമാനിച്ചു. താൽക്കാലികം എന്നു രേഖപ്പെടുത്തിയിരുന്ന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ 18 വയസ്സിൽ താഴെയുള്ളവർക്ക് ഭിന്നശേഷി പെൻഷൻ നൽകേണ്ടതില്ലെന്ന മുൻതീരുമാനമാണു മാറ്റിയത്.

ഒരു പ്രത്യേക കാലയളവിലേക്കു സാധുത രേഖപ്പെടുത്തി നൽകുന്ന ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആ കാലയളവിലേക്കാകും പെൻഷൻ നൽകുക. പിന്നീട് മെഡിക്കൽ ബോർഡ് പുനഃപരിശോധന നടത്തി അനുവദിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ തുടർന്നു പെൻഷൻ ലഭിക്കൂ.

 

യുഡിഐഡി സർട്ടിഫിക്കറ്റ്: നടപടികൾ ലളിതമാക്കി

ന്യൂഡൽഹി ∙ ചികിത്സിക്കുന്ന ആശുപത്രികളിലെ തന്നെ മെഡിക്കൽ പരിശോധനയുടെ അടിസ്ഥാനത്തിൽ ഭിന്നശേഷിക്കാർക്ക് ഇനി മുതൽ ഇന്ത്യയിലെവിടെയും സവിശേഷ തിരിച്ചറിയൽ സർട്ടിഫിക്കറ്റ് (യുഡിഐഡി) ലഭിക്കും. ഈ മാറ്റം പ്രാബല്യത്തിൽ വന്നതായും ഇതു വ്യക്തമാക്കി സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകുമെന്നും കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പു സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു. എംപാനൽ ചെയ്ത ആശുപത്രിയിൽ ആയിരിക്കണം ചികിത്സ എന്നതു മാത്രമാണ് വ്യവസ്ഥ.

ബെംഗളൂരു നിംഹാൻസിൽ ചികിത്സ തേടുന്ന ആന്ധ്ര സ്വദേശിക്കു കഴിഞ്ഞദിവസം യുഡിഐഡി നൽകി മാറ്റത്തിനു തുടക്കമിട്ടു. ഇതുവരെ 90.7 ലക്ഷം യുഡിഐഡി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തെന്നാണു കണക്ക്.

 

 

English Summary: Pension for differently abled children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com