ADVERTISEMENT

കൊച്ചി ∙ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ 19 കോടി രൂപയുടെ വിദേശ സംഭാവന സ്വീകരിച്ചതും അതിൽ 4.5 കോടി രൂപ കമ്മിഷൻ നൽകി ലൈഫ് മിഷൻ വടക്കാ‍ഞ്ചേരി പദ്ധതിയുടെ കരാർ സ്വന്തമാക്കിയതും യൂണിടാക് കമ്പനിയുടെ മാത്രം താൽപര്യമല്ലെന്ന് ഒന്നാംപ്രതി സന്തോഷ് ഈപ്പൻ മൊഴി നൽകി. 

കമ്മിഷനും കോഴയുമായി നൽകിയ കള്ളപ്പണത്തിൽ ഒരു കോടി രൂപ മാത്രമാണു ബാങ്ക് ലോക്കറിൽ നിന്നു കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളതെന്നും എന്നാൽ 2.80 കോടി രൂപ സന്തോഷിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു പിൻവലിച്ചതിന്റെ തെളിവുണ്ടെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രത്യേക കോടതിയിൽ ബോധിപ്പിച്ചു.

സന്തോഷിന്റെ മൊഴികളുടെയും ലഭ്യമായ തെളിവുകളുടെയും വെളിച്ചത്തിൽ ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾക്കു സന്തോഷ് ഈപ്പനെ നാലു ദിവസം കൂടി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യം കോടതി അനുവദിച്ചു. കസ്റ്റഡി കാലാവധി തിങ്കളാഴ്ച വരെ നീട്ടി. 

 

 

English Summary: Santhosh Eapen on Life Mission contract

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com