ADVERTISEMENT

കൽപറ്റ ∙ വയനാട് മണ്ഡലത്തിന് എംപി ഇല്ലാതായതോടെ ഇനി എംപി ഫണ്ടിൽ നിന്നു പുതിയ പദ്ധതികൾക്കു ശുപാർശ നൽകാനാകില്ല. ഓരോ വർഷവും 5 കോടി രൂപ വീതമാണ് എംപിമാർക്കു പ്രാദേശിക വികസന പദ്ധതി (എംപിലാഡ്സ്) ഫണ്ടായി അനുവദിക്കുക. കോവിഡ് കാലത്ത് എംപി ഫണ്ട് കേന്ദ്രം മരവിപ്പിക്കുകയും പിന്നീട് 2.5 കോടി രൂപയായി കുറച്ച് അനുവദിക്കുകയും ചെയ്തു. 2019-2022 കാലയളവിൽ 15.77 കോടി രൂപയുടെ പദ്ധതികൾക്കാണു വയനാട്ടിൽ ഭരണാനുമതി ലഭിച്ചത്. ഈ പദ്ധതികളെല്ലാം പൂർത്തിയായതോ നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ളതോ ആണ്.

വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റോഡ്-പാലം ഉൾ‌പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവയ്ക്കായി രാഹുൽ ഗാന്ധി എംപി ഫണ്ടിൽനിന്നു പണം അനുവദിച്ചിരുന്നു. കൂടാതെ, രാജ്യസഭാ എംപിമാരായ ജെബി മേത്തർ, കുമാർ കേതകർ, ആമീ യാഗ്നിക് എന്നിവരുടെ ഫണ്ടിൽ നിന്നും വയനാട് മണ്ഡലത്തിലേക്കു രാഹുൽ ഗാന്ധി തുക അനുവദിപ്പിച്ചിരുന്നു. 

അയോഗ്യത നിലവിൽ വന്നതോടെ, എംപി ഫണ്ടിൽ അവശേഷിക്കുന്ന തുകയ്ക്കുള്ള പദ്ധതികൾക്ക് എംപിക്കു ശുപാർശ നൽകാനാകില്ല.

English Summary : Rahul Gandhi disqualification, MP fund may be blocked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com