വിദ്യാധരൻ, ഉണ്ണിക്കൃഷ്ണൻ, ഗോപിനാഥ് എന്നിവർക്ക് ഫെലോഷിപ്
Mail This Article
തൃശൂർ ∙ നാടകകൃത്തും സംവിധായകനുമായ ഗോപിനാഥ് കോഴിക്കോട്, സംഗീതസംവിധായകനും ഗായകനുമായ വിദ്യാധരൻ, ചെണ്ട / ഇടയ്ക്ക കലാകാരൻ കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ എന്നിവർക്കു കേരള സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ് (50,000 രൂപ). 17 പേരെ അവാർഡിനും 22 പേരെ ഗുരുപൂജ പുരസ്കാരത്തിനും തിരഞ്ഞെടുത്തു (30,000 രൂപ വീതം).
അവാർഡ് ജേതാക്കൾ: വൽസൻ നിസരി, ബാബു അന്നൂർ, സുരേഷ്ബാബു ശ്രീസ്ഥ, ലെനിൻ ഇടക്കൊച്ചി, രജിത മധു, കോട്ടയ്ക്കൽ മുരളി (എല്ലാവരും നാടകം), കലാമണ്ഡലം ഷീബ കൃഷ്ണകുമാർ (മോഹിനിയാട്ടം), ബിജുല ബാലകൃഷ്ണൻ (കുച്ചിപ്പുഡി), പാലക്കാട് ശ്രീറാം (ശാസ്ത്രീയ സംഗീതം), തിരുവിഴ വിജു എസ്.ആനന്ദ് (വയലിൻ), ആലപ്പുഴ എസ്.വിജയകുമാർ (തവിൽ), പ്രകാശ് ഉള്ള്യേരി (ഹാർമോണിയം), വിജയൻ കോവൂർ, എൻ.ലതിക (ഇരുവരും ലളിത സംഗീതം), കലാമണ്ഡലം രാധാമണി (തുള്ളൽ), കലാമണ്ഡലം രാജീവ് (മിഴാവ്), എസ്.നോവൽ രാജ് (കഥാപ്രസംഗം).
ഗുരുപൂജ പുരസ്കാര ജേതാക്കൾ: മേപ്പയൂർ ബാലൻ, കെ.ഡി.ആനന്ദൻ, തൃക്കാക്കര വൈ.എൻ.ശാന്താറാം, കെ.വിജയകുമാർ, വൈക്കം ആർ.ഗോപാലകൃഷ്ണൻ, ശിവദാസ് ചേമഞ്ചേരി, ഉസ്താദ് അഷറഫ് ഹൈദ്രോസ്, മാതംഗി സത്യമൂർത്തി (സംഗീതം), പൂച്ചാക്കൽ ഷാഹുൽ, വെൺകുളം ജയകുമാർ, തൃശൂർ വിശ്വം, ബാബു കിളിരൂർ, ടി.പി.ഭാസ്കര പൊതുവാൾ, കുളത്തൂർ ലാൽ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, പൊൻകുന്നം സെയ്ത്, അരിവാൾ ജോൺ, ആർട്ടിസ്റ്റ് രാംദാസ് വടകര (നാടകം), കവടിയാർ സുരേഷ് (നൃത്തനാടകം), കലാമണ്ഡലം കല്ലുവഴി വാസു (കഥകളി), കലാനിലയം കുഞ്ചുണ്ണി (കഥകളിച്ചെണ്ട), തണ്ണീർമുക്കം സദാശിവൻ (കഥാപ്രസംഗം).
English Summary : Kerala Sangeetha Nataka Akademi awards 2023