ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസും മറ്റു നികുതി, ഫീസ് വർധനകളും പ്രാബല്യത്തിൽ. പെട്രോളിനും ഡീസലിനും ലീറ്ററിനു 2 രൂപ വീതം കൂടി. വില കൂടുംമുൻപു ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുന്ന തിരക്കായിരുന്നു പമ്പുകളിൽ ഇന്നലെ. 

ഭൂമി ന്യായവില 20% വർധിച്ചു. 500– 999 രൂപ വിലയുള്ള ഇന്ത്യൻ നിർമിത വിദേശമദ്യത്തിന് 20 രൂപ, 1000 രൂപയിലേറെ വിലയുള്ളതിനു 40 രൂപ വീതം സാമൂഹിക സുരക്ഷാ സെസും പ്രാബല്യത്തിലായി. 

കെട്ടിട നികുതിയും ഉപനികുതികളും 5% വർധിച്ചു. കാറുകളടക്കം സ്വകാര്യ വാഹനങ്ങൾക്കുള്ള ഒറ്റത്തവണ നികുതി 1–2% കൂടി. ഇ–വാഹനങ്ങൾക്കുള്ള ഒറ്റത്തവണ റോഡ് നികുതി 20 ശതമാനത്തിൽനിന്ന് 5% ആയി കുറഞ്ഞു. 60 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകൾക്ക് ഇന്നുമുതൽ നികുതിയില്ല. 

English Summary: Two rupees cess for petrol and diesel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com